ചാണകം അത്ര നിസ്സാരക്കാരനല്ല. പശു ഫാര്‍മിംഗ് നടത്തി വരുമാനം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇരട്ടി വരുമാനത്തിനുള്ള മാര്‍ഗമാണ് ചാണകം തുറന്നു നല്‍കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചാണകം കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. രാജ്യത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 174 സ്ഥാപനങ്ങളാണുള്ളത്.
1300 മില്യണ്‍ ടണ്‍ ചാണകമാണ് ഒരു വര്‍ഷം ഇന്ത്യയില്‍ നിന്നും മാലദ്വീപ്, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന ചാണകത്തിന്റെ വെറും 15 ശതമാനം മാത്രമാണ് ഇതെന്നതാണ് കണക്ക്. ബാക്കി മുഴുവന്‍ പാഴായി പോകുന്നു.
എന്താണ് വിദേശരാജ്യങ്ങളില്‍ ചാണകം കൊണ്ട് ചെയ്യുന്നത് എന്നല്ലേ? ചാണകത്തില്‍നിന്നുള്ള മീഥെയ്ന്‍ ബയോഗ്യാസായി ഉപയോഗിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ ചാണകം പരത്തി ഉണക്കി ചാണക വറളി എണ്ണ പേരില്‍ പാചകത്തിനായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
ഇതിനു പുറമെ ചാണകം വളമായി ഉപയോഗിക്കുന്നു. ഉണങ്ങിയ ചാണകത്തെ അപേക്ഷിച്ച് പച്ചച്ചാണകത്തിന് ഗുണമേറും. കാരണം പച്ചച്ചാണകത്തില്‍ കാണുന്ന ബാക്ടീരിയകള്‍ മണ്ണിലെ സൂഷ്മാണുക്കളെ പെരുകാന്‍ സഹായിക്കും. ഇതുവഴി മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിക്കും. വളത്തിന്റെ നിര്മാണത്തിനായാണ് പ്രധാനമായും ചാണകം സംസ്‌കരിച്ചെടുക്കുന്നത്.

