Connect with us

Hi, what are you looking for?

Business & Corporates

റിലയന്‍സിനു വെല്ലുവിളിയായി അദാനിയുടെ വമ്പന്‍ പിവിസി പ്ലാന്റ്

ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് പിവിസി പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ പെട്രോകെമിക്കല്‍ രംഗത്തും സാന്നിധ്യമറിയിക്കുകയാണ്

റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി ഗ്രൂപ്പും തമ്മിലെ മത്സരം വീണ്ടും മുറുകും. ഗുജറാത്തിലെ മുന്ദ്രയില്‍ അദാനി ഗ്രൂപ്പ് വമ്പന്‍ പിവിസി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. നിലവില്‍ ഇന്ത്യന്‍ പെട്രോകെമിക്കല്‍ രംഗത്തെ പ്രധാന കമ്പനിയാണ് മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് പിവിസി പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ പെട്രോകെമിക്കല്‍ രംഗത്തും സാന്നിധ്യമറിയിക്കുകയാണ്.

നിലവില്‍ 1.59 മില്യന്‍ ടണ്ണാണ് ഇന്ത്യയുടെ വാര്‍ഷിക ഉല്‍പാദനശേഷി. ഇതിന്റെ പാതിയും ഉല്‍പാദിപ്പിക്കുന്നത് റിലയന്‍സാണ്. ഒരു മില്യന്‍ ടണ്ണിന്റെ പ്ലാന്റ് ആണ് അദാനി സ്ഥാപിക്കുന്നതെന്നിരിക്കെ, ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ കമ്പനികള്‍ തമ്മില്‍ നേരിട്ടുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് വിപണി ഈ നീക്കങ്ങള്‍ നോക്കിക്കാണുന്നത്.

പ്രതിവര്‍ഷം 4 മില്യന്‍ ടണ്ണാണ് ഇന്ത്യയുടെ പിവിസി ഡിമാന്‍ഡ്. മുന്തിയപങ്കും ഇറക്കുമതി. ഈ സാഹചര്യത്തിലാണ് പിവിസി രംഗത്തേക്കുള്ള അദാനി ഗ്രൂപ്പിന്റെ ചുവടുവയ്‌പ്പെന്നത് ശ്രദ്ധേയം. പൈപ്പുകള്‍, കേബിളുകള്‍ തുടങ്ങിയവ മുതല്‍ ക്രെഡിറ്റ് കാര്‍ഡും കളിപ്പാട്ടങ്ങളും വരെ നിര്‍മിക്കാന്‍ അവശ്യമായ വസ്തുവാണ് പിവിസി അഥവാ പോളിവിനൈല്‍ ക്ലോറൈഡ്.

അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റര്‍പ്രൈസസ് ആണ് മുന്ദ്രയില്‍ പ്രതിവര്‍ഷം ഒരു മില്യന്‍ ടണ്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. 2028 മാര്‍ച്ചിനകം പ്ലാന്റ് കമ്മിഷന്‍ ചെയ്‌തേക്കും. റിലയന്‍സിന് ഗുജറാത്തില്‍ മൂന്ന് പിവിസി പ്ലാന്റുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like