Connect with us

Hi, what are you looking for?

Business & Corporates

മുളയുല്‍പ്പന്നങ്ങള്‍ക്ക് പിന്തുണയുമായി ബാംബൂ കോര്‍പ്പറേഷന്‍!

മുളയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും പൂര്‍ണപിന്തുണ സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ നല്‍കുന്നു

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളെ….കവി പാടിയ പോലെ മുളയില്‍ നിന്നും പാട്ടിന്റെ പാലാഴി മാത്രമല്ല, പത്രങ്ങള്‍ മുതല്‍ പാലം വരെ പലതും ഉണ്ടാക്കാം. ഇതിനെല്ലാം പൂര്‍ണ പിന്തുണയുമായി ബാംബൂ വികസന കോര്‍പ്പറേഷനും ഉണ്ട്.

മുളയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും പൂര്‍ണപിന്തുണ സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ നല്‍കുന്നു. ഈ രംഗത്ത് കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. 50 രൂപയുടെ മനോഹരമായ പേപ്പര്‍ വെയ്റ്റ് മുതല്‍ 13000 രൂപയുടെ കട്ടിലും സോഫയും വരെയുള്ള ഉല്‍പ്പന്നങ്ങളാണ്ബാംബൂ വികസന കോര്‍പ്പറേഷന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

ഉല്‍പ്പന്ന നിര്‍മാണത്തിനാവശ്യമായ പരിശീലനപരിപാടികളും സ്ഥാപനം നടത്തിവരുന്നു. 3000 രൂപ മുതല്‍ 6000 രൂപ വരെ വിലമതിക്കുന്ന കസേര, സിംഗിള്‍, ഡബിള്‍ സെറ്റികള്‍, മുളകൊണ്ടുള്ള കട്ടിലുകള്‍, അറ്റ്കാറ്റില്‍, ഈസി ചെയര്‍ തുടങ്ങി ഇവിടെ ഇല്ലാത്ത ഗാര്‍ഹിക ഇപകാരണങ്ങള്‍ ഇല്ല. 150 രൂപ മുതല്‍ വിലമതിക്കുന്ന പൂപാത്രങ്ങള്‍, കോഫി ട്രേ, ലൈറ്റ് ഫ്രെയിം എന്നിങ്ങനെ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ പരിശീലനം ലഭിച്ച വ്യക്തികള്‍ നിര്‍മിക്കുന്നുണ്ട്.

മുളകള്‍ കൊണ്ട് വീടുകള്‍, ഓഫീസുകള്‍ എന്നിവ നിര്‍മിക്കുന്നതിലും പ്രാഗല്‍ഭ്യം ഉള്ള വ്യക്തികളുമുണ്ട്. ചതുരശ്ര അടിക്ക് 12001700 രൂപയാണു നിര്‍മാണ ചെലവ്. എസി വേണ്ട, വൈദ്യുതി ചെലവില്ലാതെ എസിയെ വെല്ലുന്ന സ്വാഭാവിക തണുപ്പ് ലഭിക്കുന്നു ഇന്നിതൊക്കെയാണ് മുളകൊണ്ടുള്ള കെട്ടിടങ്ങളുടെ പ്രത്യേകത.തറയിലെ ടെയിലും മേല്‍ക്കൂരയും മുളയില്‍ തന്നെ ബാംബൂ കോര്‍പ്പറേഷന്‍ നടത്തുന്ന എക്സിബിഷനുകളില്‍ ഇത്തരം മാതൃകകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ മാതൃകകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത് മുളയുടെ ബിസിനസ് സാധ്യതകളിലേക്ക് മാത്രമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌