റിലയന്‍സ് ഫൗണ്ടേഷന്റെ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി രാജ്യവ്യാപകമായ അപേക്ഷകളില്‍നിന്ന് 5000 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് 226 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നാണിത്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക.
5,500 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 58,000 വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചു. ഇതില്‍ നിന്നാണ് 5000 പേരെ തിരഞ്ഞെടുത്തത്. അഭിരുചി പരീക്ഷയിലെ പ്രകടനവും 12ാം ക്ലാസിലെ മാര്‍ക്കും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളായിരുന്നു. തിരഞ്ഞെടുത്ത 75% വിദ്യാര്‍ത്ഥികളുടെയും വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയാണ്.
ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ ലക്ഷ്യമിടുന്നത്. ഇത് വിദ്യാര്‍ത്ഥികളെ സാമ്പത്തിക ബാധ്യതയില്ലാതെ ബിരുദ പഠനം തുടരാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു-റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.
ഇതുവരെ 23,136 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചത്. അതില്‍ 48% പെണ്‍കുട്ടികളും 3,001 പേര്‍ ഭിന്നശേഷിവിദ്യാര്‍ത്ഥികളുമാണ്.
2022 ഡിസംബറില്‍, ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാര്‍ഷിക വേളയില്‍, യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു.
