ബി ഫോര്‍ ബ്രാന്‍ഡിംഗ്, ബ്രാന്‍ഡിംഗ് ഫോര്‍ ബിസിനസ് എന്നതാകണം ഒരു സംരംഭകന്റെ ചിന്താഗതി. ബ്രാന്‍ഡിംഗില്‍ ഏറ്റവും കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യം ബ്രാന്‍ഡ് എത്രമാത്രം ഉപഭോക്തൃ കേന്ദ്രീകൃതമാണ് എന്നതാണ്. പരസ്യങ്ങളെക്കാള്‍ ഏറെയായി ഒരു ബ്രാന്‍ഡിനെ വളര്‍ത്താന്‍ ഉപഭോക്താക്കളുടെ നല്ല അഭിപ്രായങ്ങള്‍ക്ക് സാധിക്കുന്നു. ഓറല്‍ പബ്ലിസിറ്റി ഇനത്തില്‍പെട്ട ഈ ബ്രാന്‍ഡിംഗ് തന്ത്രമാണ് ഒരു ബ്രാന്‍ഡിനെ ശാശ്വതമാക്കുന്നത്. അതിനാല്‍ ബ്രാന്‍ഡിംഗ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അത് ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന രീതിയില്‍ ആവിഷ്‌കരിക്കുക.
നിങ്ങളുടെ ബ്രാന്‍ഡിന്റെ മിഷന്‍ സ്റ്റേറ്റ്‌മെന്റ് എന്താണ്? എന്ത് മൂല്യമാണ് നിങ്ങളുടെ ബ്രാന്‍ഡ് നല്‍കുന്നത്. അത് വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കുകയും നടപ്പിലാക്കുകയും ചെയ്യുക. ബ്രാന്‍ഡിന്റെ വ്യക്തിത്വം നിര്‍വചിക്കുക എന്നതും ഏറെ അനിവാര്യമായ കാര്യമാണ്. ഉപഭോക്താക്കള്‍ നിങ്ങളുടെ ബ്രാന്‍ഡിനെപ്പറ്റി എന്ത് ചിന്തിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം.
ബ്രാന്‍ഡ് ഒരു വ്യക്തിയാണെന്ന് കരുതുക. ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍ തീരുമാനിക്കും പോലെ ബ്രാന്‍ഡിനെയും രൂപകല്‍പ്പന ചെയ്യുക.ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ആ ഉല്‍പ്പന്നം എന്ന ബോധ്യമുണ്ടാകണം. ഉദാഹണമായി പറഞ്ഞാല്‍ തലവേദനക്കുള്ള വിക്‌സ് ഒരു ഉല്‍പ്പന്നത്തിന്റെ പേരാണ്. അല്ലാതെ വിക്‌സ് എന്നത് ഒരു ജനറിക് നെയിം അല്ല. എന്നാല്‍ കാലാന്തരത്തില്‍ വിക്‌സ് എന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു ജനറിക് നെയിമായി മാറി. ഇത് ആ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡിംഗ് വിജയമാണ്. ഇതുപോലെ ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ വേറെയുമുണ്ട്.
ബ്രാന്‍ഡിനെ നിര്‍വചിക്കുമ്പോള്‍ പലപ്പോഴും വരുന്ന അബദ്ധമാണ് ലോഗോയും പേരും ചേര്‍ന്നാല്‍ ബ്രാന്‍ഡ് ആയി എന്ന് നിര്‍വചിക്കപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്.നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്. കോളിറ്റി, പൊസിഷനിംഗ്, റീപൊസിഷനിംഗ്, ബാലന്‍സ്ഡ് കമ്മ്യൂണിക്കേഷന്‍, ഇന്റേണല്‍ മാര്‍ക്കറ്റിംഗ്, അഡ്വെര്‍ടൈസിംഗ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു ബ്രാന്‍ഡ് പൂര്‍ണമാകുകയുള്ളൂ.
അഡ്വര്‍ടൈസിംഗ്, മാര്‍ക്കറ്റിംഗ്, നാമകരണം, ലോഗോ ഡിസൈനിംഗ് എന്നിവ ബ്രാന്‍ഡിന്റെ ഭാഗമായി തന്നെ മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യങ്ങളാണ്. ലോഗോ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒന്നാകണം. ‘ബ്രാന്‍ഡിംഗ്’ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ‘ബ്രാന്‍ഡിന്റെ’ ഇന്‍ട്രിന്‍സിക് വാല്യു അഥവാ അതിന്റെ ‘ബ്രാന്‍ഡ് വാല്യു’ വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നു.

