ചെറുമീനുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യത്തിനും ബുദ്ധിവളര്‍ച്ചയ്ക്കും ഒരു പോലെ സഹായകമാണ്. മത്സ്യങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായും നല്‍കേണ്ട ഒന്നാണ് കേര. ഇത് ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും സഹായിക്കും. മുതിര്‍ന്ന ആളുകള്‍ക്കും ഇത് ഗുണകരമാണ്.
ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. അവിശ്വസനീയമായ ഗുണഗണങ്ങളുള്ള ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയില്‍ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്‌ലാക്‌സ് സീഡ് എന്നിവയിലും ഒമേഗ 3 ഫാറ്റി അആസിഡ് അടങ്ങിയിരിക്കുന്നു.
എഡിഎച്ച്ഡി ബാധിച്ച കുട്ടികളില്‍ ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കാന്‍ ഒമേഗ3ഫാറ്റി ആസിഡിനാകും. DHA ധാരാളം ലഭിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഗര്‍ഭിണികള്‍ ധാരാളമായി കഴിക്കുന്നത് നല്ലതാണ്.

