ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന കാര്യമാണ് സമ്പന്നരാകുക എന്നത്. എന്നാല്‍ സമ്പത്ത് നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. വരുമാനം എങ്ങനെ വിദഗ്ധമായും പ്രയോജനകരമായും വിനിയോഗിക്കാം എന്നറിഞ്ഞില്ലെങ്കില്‍ സമ്പത്ത് നേടുക എളുപ്പമല്ല. വരുമാനത്തിന് അനുസൃതമായി വേണം ചെലവ് നടത്താന്‍. അതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
സാമ്പത്തിക ശേഷി കൃത്യമായി വിലയിരുത്തുക
വരുമാനവും പണവും കൈകാര്യം ചെയ്യാന്‍ യഥാര്‍ത്ഥ ധനശേഷി എത്രയെന്ന് കൃത്യമായി അറിയണം. നിങ്ങളുടെ പോക്കറ്റിലേക്ക് പണം കൊണ്ടുവരുന്നത് എന്തോ അതാണ് ആസ്തി. ക്രെഡിറ്റ് കാര്‍ഡിന്റെ കൃത്രിമമായ തല്‍ക്കാലസുരക്ഷിതത്വത്തില്‍ ഡിസ്‌കൗണ്ട് ഓഫറുകളുടെ പുറകെ പോകുകയും അനാവശ്യമായി ചെലവഴിക്കുകയും ചെയ്ത് രക്ഷെപ്പടാനാവാത്തവിധമുള്ള സാമ്പത്തിക കുരുക്കില്‍ പെടുന്നത് ഒഴിവാക്കുന്നതാണ് യഥാര്‍ത്ഥ ധന മാനേജ്മെന്റ്.
സമ്പാദ്യം നേരത്തേ തുടങ്ങുക
ധനം എത്ര നേരത്തെ സമ്പാദിക്കാന്‍ തുടങ്ങുന്നുവോ അത്രയും നല്ലത്. ആവശ്യത്തിനുമാത്രം ചെലവഴിക്കുക, ചെലവ് നിയന്ത്രിക്കുക. ലൈഫ്സ്‌റ്റൈലിനുവേണ്ടി വരുമാനത്തിന്റെ 20 ശതാനം മാത്രമേ ചെലവാക്കാവൂ. ബാക്കി 80 ശതമാനം ദൈനംദിന ചെലവുകള്‍, സമ്പാദ്യം, നിക്ഷേപം എന്നിവയ്ക്കായി വേര്‍തിരിക്കുക. എന്ത് വാങ്ങിയാലും ചെലവാക്കിയാലും അത് രൊക്കം കാശ് കൊടുത്തിട്ടാക്കുക.ലോണുകള്‍ ഒഴിവാക്കുക.
പലതുള്ളി പെരുവെള്ളം
ചെറിയ തുകയുടെ ചെലവുകള്‍ കണ്ടില്ലെന്നു നടിക്കരുത്. പലതുള്ളിയാണ് പെരുവെള്ളമാകുന്നത്. അതിനാല്‍ നല്ല പോലെ ആലോചിച്ചു മാത്രം ചെലവ് ചെയ്യുക. ചെലവാക്കുന്ന ഓരോ രൂപക്കും കൃത്യം കണക്കു വയ്ക്കുക.
തുടങ്ങാം ചെറിയ നിക്ഷേപ പദ്ധതികള്‍
കൈനിറയെ പണം ആയ ശേഷം സമ്പാദ്യം തുടങ്ങാം എന്ന രീതി വേണ്ട. ഉള്ളതില്‍ നിന്നും മിച്ചം പിടിച്ചു സമ്പാദ്യം തുടങ്ങുന്നവര്‍ക്കേ ജീവിതത്തില്‍ വിജയം നേടാന്‍ കഴിയൂ. അതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

