മദ്യാസക്തി രോഗമുള്ളവര്‍ പെട്ടന്ന് മദ്യം ഉപയോഗിക്കുന്നത് കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. നേരിയ വിറയലും വെപ്രാളവും മുതല്‍ ജെന്നി, സ്ഥലകാലബോധം നഷ്ടപെടുന്ന അവസ്ഥ- ഡിലിരിയം ട്രെമെന്‍സ്, മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവസ്ഥ എത്ര ഗുരുതരമാകുന്നു എന്നത് പലതരത്തിലുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
ആല്‍ക്കഹോള്‍ വിഡ്രോവല്‍ പ്രാരംഭ ലക്ഷണങ്ങള്‍
- മദ്യം നിറുത്തി ഏകദേശം 3 മുതല്‍ 12 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യത 24- 48 മണിക്കൂര്‍വരെ ആണ് . പതിയെ 7 മുതല്‍ 14 ദിവസം കൊണ്ട് ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമാകാം.
- പൊതുവായ ക്ഷീണം
- വെപ്രാളം, അസ്വാസ്ഥ്യം, പെട്ടെന്നുള്ള ദേഷ്യം
- കൈവിരലുകള്‍, നാക്ക് തുടങ്ങിയവ വിറക്കുക
- ശരീരം വിയര്‍ക്കുക
- ഓക്കാനം, ശര്‍ധില്‍, വയറിളക്കം
- ചെറിയ പനിയും, നെഞ്ഞിടിപ്പും, BP യിലെ വ്യതിയാനം
ഇവയാണ് ലക്ഷണങ്ങള്‍.
മദ്യാസക്തി ഉള്ളവരിലെ പകുതിയെങ്കിലും ആളുകള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണാം. ചിലരില്‍ ഇവ സ്വയമേ അപ്രത്യക്ഷമാകം, പക്ഷെ മിക്കവര്‍ക്കും മരുന്ന് ചികിത്സ വേണ്ടി വരും.

