Connect with us

Hi, what are you looking for?

Life

പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ 4 മാര്‍ഗങ്ങള്‍

വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കുവാന്‍ സാധിക്കും

ദിവസവും ആരോഗ്യശീലങ്ങള്‍ പാലിക്കുക എന്നതാണ് മികച്ച പ്രതിരോധശക്തിയുണ്ടാകുന്നതിന് ഏറ്റവും അനിവാര്യമായ ഘടകം. കൈ കഴുകുന്നത് ഉള്‍പ്പെടെയുള്ള ശീലങ്ങള്‍ കൊറോണ വൈറസ് പിടിപെടാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം മുന്‍കരുതലുകള്‍ക്കൊപ്പം രോഗം പിടികൂടാതിരിക്കാന്‍ സ്വന്തം ശരീരത്തെയും സജ്ജമാക്കി നിര്‍ത്തണം.

വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കുവാന്‍ സാധിക്കും. വിലയേറിയ ആഹാരം കഴിക്കുന്നു എന്നതിലല്ല, പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ആഹാരം കഴിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നതിലാണ് കാര്യം. അതിനാല്‍ ഭക്ഷണകാര്യത്തില്‍ ഇനി താഴെ പറയും വിധത്തിലുള്ള ഒരു മാറ്റം പരീക്ഷിച്ചു നോക്കാവുന്നതാണ്.

1. ചെറു ചൂടു നാരങ്ങാവെള്ളം ശീലമാക്കാം

പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതില്‍ വളരെ നിര്‍ണായകമാണ് വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങാ. ശരീരത്തിലെ എല്ലാ വിഷാംശങ്ങളെയും പുറംതള്ളുന്നതിനു ഇഇഇ പാനീയം സഹായിക്കും. ദിവസവും രാവിലെ വെറുംവയറ്റില്‍ ഈ ഡീടോക്‌സ് പാനീയം കുടിക്കുന്നത് ശരീരത്തില്‍ നിന്ന വിഷാംശങ്ങള്‍ നീക്കും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

നാരങ്ങാ വെള്ളത്തിലെ വൈറ്റമിന്‍ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ശരീരത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ഇത് വൈറസുകളെയും കീടാണുക്കളെയും ശരീരത്തില്‍ നിന്നും ഇല്ലാതാക്കും. മാത്രമല്ല ഇത് നല്ലൊരു എനര്‍ജി ഡ്രിങ്ക് കൂടിയാണ്.ശരീരത്തിന് ഉന്മേഷമേകുന്ന ഈ പാനീയം നിങ്ങളെ ആരോഗ്യമുള്ളവരാക്കും.

2. വൃത്തിയുള്ള ഭക്ഷണം

വൃത്തിയോടെ ഭക്ഷണം കഴിക്കുക എന്നതും ഏറെ നിര്‍ണായകമായ കാര്യമാണ്. പ്രത്യേകിച്ച് ഈ കലഘട്ടത്തില്‍. എന്തു ഭക്ഷണം ഉണ്ടാക്കുമ്പോഴും കൈകള്‍ വൃത്തിയായി കഴുകുക. ഭക്ഷണം കഴിക്കും മുന്‍പായി പാത്രങ്ങളും ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലവും എല്ലാം കഴുകുക. വൃത്തിയുണ്ടെന്നു ഉറപ്പ് വന്നാലും രണ്ടുവട്ടം ശ്രദ്ധിക്കുന്നതില്‍ തെറ്റില്ല. പ്രതിരോധശകത്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ കലയളവില്‍ പഴങ്ങള്‍ ധാരാളമായി കഴിക്കുന്നുണ്ട്.

അതിനാല്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കും മുന്‍പ് നന്നായി കഴുകുന്നുണ്ട് എന്നുറപ്പാക്കുക. അത് പോലെത്തന്നെ കഴിക്കാനുള്ള ആഹാരം ഏറ്റവും മികച്ച രീതിയില്‍ പാകം ചെയ്യുകയും ഈ ഭക്ഷണം സൂക്ഷിക്കുകയും ചെയ്യുക. ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കാനും രോഗങ്ങള്‍ ഇല്ലാതിരിക്കാനും, സൂക്ഷിച്ചു വയ്ക്കുന്ന ഭക്ഷണത്തിന്റെ ചൂടും ശ്രദ്ധിക്കുക.

3. ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുക

ഓറഞ്ച് കഴിക്കുന്നതിലൂടെ പ്രതിരോധശക്തി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാം.ഓറഞ്ചില്‍ വലിയതോതില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. ശരീരത്തിന് ആവശ്യമായ എല്ലാ ഓറഞ്ചില്‍ നിന്നും ലഭിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മത്തെ സംരക്ഷിക്കും. നിറത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.

രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്പെരിഡില്‍ എന്ന ആന്റിയോക്സിഡന്റ്സ് ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും.കണ്ണിന്റെ ആരോഗ്യത്തിനും ഉപകാരപ്രദമാകും. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് കാഴ്ച കുറയുന്നതിനും പ്രായ ആകുമ്പോള്‍ കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റാനും സഹായകമാകും.

4. ഗ്രീന്‍ ടീയും ചീരയും

ആരോഗ്യദായകമായ പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ. തളിരില മാത്രം നുള്ളി ഉടനെ വെയിലത്തുണക്കിയെടുത്താണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. ഇതു മൂലം ഓക്സിഡേഷന്‍ സംഭവിക്കുന്നില്ല എന്നതാണ് ഗ്രീന്‍ ടീ കൊണ്ടുള്ള ഗുണം. ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റ്, വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്.

ശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെയും ഓക്സിഡന്റുകളെയും ഗ്രീന്‍ ടിയിലെ ആന്റി ഓക്സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.പ്രതിരോധശക്തി വര്‍ധിപ്പിക്കുവാന്‍ ഇത് ഏറെ സഹായകമാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്ത് ചര്‍മസംരക്ഷണത്തിനും ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്