ലോകമെമ്പാടും ആശങ്കാജനകമായി വര്‍ധിക്കുകയാണ് മറവി രോഗം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരില്‍ ഡിമെന്‍ഷ്യയുടെ വ്യാപനം 7.4% ആണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള 8.8 ദശലക്ഷം ഇന്ത്യക്കാര്‍ ഡിമെന്‍ഷ്യയുമായി ജീവിക്കുന്നു. ഇന്ത്യയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളിലും നഗരപ്രദേശങ്ങളേക്കാള്‍ ഗ്രാമങ്ങളിലുമാണ് ഡിമെന്‍ഷ്യ കൂടുതലായി കാണപ്പെടുന്നത്.
ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതും ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം മറവി രോഗത്തിന്റെ വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. മസ്തിഷ്‌കത്തെ കരുത്തുറ്റതാക്കി നിലനിര്‍ത്തിയാല്‍ മറവിരോഗത്തിന്റെ പിടിയില്‍ നിന്ന് ഒരു പരിധിവരെ രക്ഷപെടാനാകും. മസ്തിഷ്‌കത്തിന് കരുത്ത് പകരാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഡ്രൈഫ്രൂട്ട്സുകള്‍ സഹായിക്കും. ഓര്‍മശക്തിക്ക് ബലമേകുന്ന 6 ഡ്രൈഫ്രൂട്ട്സുകള്‍ പരിചയപ്പെടാം.

വാള്‍നട്ട്
ഏകദേശം മനുഷ്യ മസ്തിഷ്‌കത്തിന്റെ ആകൃതിയാണ് വാള്‍നട്ടിന്. ഒമേഗ ഫാറ്റി ആസിഡുകളാലും ആന്റി ഓക്സിഡന്റുകളാലും വിറ്റാമിന്‍ ഇയാലും സമൃദ്ധമാണ് വാള്‍നട്ട്. മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വാള്‍നട്ടിന് ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ബദാം
റൈബോഫ്ളാവിനും എല്‍-കാര്‍നിറ്റൈനും അടങ്ങിയ ബദാം മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബദാം വെള്ളത്തിലിട്ട് കുതിര്‍ത്ത് പുറംതൊലി നീക്കം ചെയ്തശേഷമാണ് കഴിക്കേണ്ടത്.

ഈന്തപ്പഴം
ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങി പ്രകൃതിദത്തമായ പഞ്ചസാരകളുടെയും ഫൈബറിന്റെയും കലവറയാണ് ഈന്തപ്പഴം. മസ്തിഷ്‌കത്തിന് അതിവേഗം ഊര്‍ജം നല്‍കാന്‍ ഈന്തപ്പഴത്തിന് സാധിക്കും.

മസ്തിഷ്‌കത്തിന് കരുത്ത് പകരാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഡ്രൈഫ്രൂട്ട്സുകള്‍ സഹായിക്കും. ഓര്‍മശക്തിക്ക് ബലമേകുന്ന 6 ഡ്രൈഫ്രൂട്ട്സുകള്‍ പരിചയപ്പെടാം
ഉണക്കമുന്തിരി
ആന്റിഓക്സിഡന്റുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഉണക്കമുന്തിരിയില്‍ ഇരുമ്പും ഏറെയുണ്ട്. മസ്തിഷ്‌കത്തിലേക്ക് ഓക്സിജന്റെ പ്രവാഹം വര്‍ധിപ്പിക്കാനും അതുവഴി ഉണര്‍വ് ഏകാനും മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും.

കശുവണ്ടി
മഗ്‌നീഷ്യത്തിന്റെ മികച്ച കലവറയാണ് കശുവണ്ടി. തലച്ചോറിലെ ന്യൂറോണുകളുടെയും ഞരമ്പുകളുടെയും പ്രവര്‍ത്തനം മികച്ചതാക്കാന്‍ മഗ്‌നീഷ്യം സഹായിക്കുന്നു.

ആപ്രിക്കോട്ട്
മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് ശീലമാക്കാവുന്ന ഒരു ഡ്രൈഫ്രൂട്ടാണ് ആപ്രിക്കോട്ട്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, വിറ്റാമിന്‍ സി തുടങ്ങി ആന്റിഓക്സിഡന്റുകള്‍ മസ്തിഷ്‌കത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു.


