ആറാഴ്ച മുമ്പ് തനിക്ക് നേരിയ തോതില്‍ പക്ഷാഘാതം ഉണ്ടായെന്ന് സെറോദ സഹസ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്ത്. സാമൂഹ്യമാധ്യമമായ എക്സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഏകദേശം 6 ആഴ്ച മുമ്പ്, എനിക്ക് നേരിയ സ്ട്രോക്ക് ഉണ്ടായി. അച്ഛന്‍ മരിച്ചു, മോശം ഉറക്കം, ക്ഷീണം, നിര്‍ജ്ജലീകരണം, അമിത ജോലി ഇവയിലേതെങ്കിലും സാധ്യമായ കാരണങ്ങളാകാം,’ അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ വെളിപ്പെടുത്തി.
തന്റെ മുഖത്ത് അല്‍പ്പം ഇടിവ് വന്നിട്ടുണ്ടെന്നും വായനയിലും എഴുത്തിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കാമത്ത് പറഞ്ഞു. 3 മുതല്‍ 6 മാസത്തിനുള്ളില്‍ പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
3 മുതല്‍ 6 മാസത്തിനുള്ളില്‍ പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിഖില്‍ പറഞ്ഞു
തന്നെപ്പോലെ പൂര്‍ണ ആരോഗ്യവാനും സ്വയം നന്നായി പരിപാലിക്കുന്നവനുമായ ഒരു വ്യക്തിക്ക് ഇത്തരത്തില്‍ സ്ട്രോക്ക് എങ്ങനെ വരുമെന്ന് അത്ഭുതപ്പെട്ടെന്ന് നിതിന്‍ പറയുന്നു. അല്‍പ്പം ഡൗണാണെങ്കിലും ട്രെഡ്മില്ലില്‍ പഴയപോലെ ഓടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിതിന്‍ തന്റെ സഹോദരന്‍ നിഖില്‍ കാമത്തിനൊപ്പമാണ് സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സെറോദ സ്ഥാപിച്ചത്.

