ശരീര ഭാരം വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകമായാണ് കാര്‍ബോഹൈഡ്രേറ്റുകളുടെ കലവറയായ ചോറിനെ കാണുന്നത്. അതിനാല്‍ തന്നെ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രിഹിക്കുന്നവര്‍ ആദ്യം ഡയറ്റില്‍നിന്നും ചോറ് പൂര്‍ണമായും ഒഴിവാക്കുകയാണ് ചെയ്യുന്നത്. പകരം ഗോതമ്പ്, മില്ലെറ്റുകള്‍ എന്നിവയെല്ലാം ഡയറ്റിന്റെ ഭാഗമാകും. എന്നാല്‍ പലര്‍ക്കും അരി ഇല്ലാതെ നല്ലൊരു ഡയറ്റ് പിന്തുടരുക എന്നത് ശ്രമകരമാണ്.
എന്നാല്‍ ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറ് പൂര്‍ണ്ണമായും വേണ്ടെന്നു വയ്ക്കേണ്ടതില്ല. ഏതു ഭക്ഷണവും അമിതമായി കഴിക്കുമ്പോഴാണ് ശരീര ഭാരം കൂടുന്നത്. ചോറും അതുപോലെയാണ്. മിതമായി അളവില്‍ കഴിച്ചാല്‍ ഏതു ഭക്ഷണത്തെയും പോലെ ചോറ് കഴിക്കാം. ചോറിനൊപ്പം ദഹനം എളുപ്പമാക്കുന്ന നാരങ്ങാ, പച്ചക്കറികള്‍, മറ്റ് പഴവര്‍ഗങ്ങള്‍, ധാരാളം വെള്ളം എന്നിവ പതിവാക്കിയാല്‍ ചോറ് പൂര്‍ണമായും വേണ്ടെന്നു വയ്ക്കേണ്ട കാര്യമില്ല.
ഉച്ചയ്‌ക്കോ രാത്രിയോ ഭക്ഷണം കഴിക്കുന്നതിനു 10-12 മിനിറ്റ് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അതിനുശേഷം സാലഡ് കഴിക്കുക. അതിനുശേഷം ചോറ് കഴിക്കുക. ചോറിന്റെ അളവ് നിയന്ത്രിക്കുക, കൂടുതല്‍ കറികളും തൈരും കഴിക്കുക. എന്ന രീതി പിന്തുടരുന്നതും വളരെ നല്ലതാണ്.

