ശുദ്ധമായ പശുവിന്‍ പാലിനും രണ്ട് വിഭാഗമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. A1, A2 എന്നിങ്ങനെ രണ്ട് തരം പാലുകളാണ് വിപണിയിലുള്ളത്. നാടന്‍ ഇനങ്ങളായ ഗിര്‍, സഹിവാള്‍, വെച്ചൂര്‍പോലുള്ള നാടന്‍ പശുക്കളുടേത് എ-2 പാല്‍ ആണ്. വളരെ കുറച്ചു മാത്രം പാല്‍ ചുരത്തുന്ന ഇനങ്ങളാണ് ഇവ.എന്നാല്‍ രോഗപ്രതിരോധം, ഗുണനാണ് എന്നിവ പരിഗണിച്ച് നോക്കുമ്പോള്‍ A2 പാലിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു എന്നാണ് മനസിലാകുന്നത്. ലിറ്ററിന് 120 രൂപക്ക് മുകളിലാണ് A2 പാലിന്റെ വില വരുന്നത്. ആരോഗ്യപരമായ മേന്മകള്‍ ചൂണ്ടിക്കാട്ടി എ-2 പാലിന് പ്രചാരം നല്‍കി വരുന്നുണ്ട്.
എന്ത് കൊണ്ട് A2 പാല്‍?
പാലില്‍ കാണപ്പെടുന്ന ബീറ്റാ കസീന്‍ പ്രോട്ടീന്റെ രണ്ട് പ്രധാന വകഭേദങ്ങളില്‍ ഒന്നാണ് A2 ബീറ്റാ കസീന്‍ പ്രോട്ടീന്‍. പശുവിന്‍ പാല്‍ ചീസുകളില്‍ അടങ്ങിയിരിക്കുന്ന മറ്റ് തരത്തിലുള്ള ബീറ്റാ കസീന്‍ പോലെയാണ് ഇത്, എന്നാല്‍ ഒരു അമിനോ ആസിഡില്‍ വ്യത്യാസമുണ്ട്.
ഈ വ്യത്യാസം ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയവരില്‍ അല്ലെങ്കില്‍ രോഗം വരാനുള്ള സാധ്യതയുള്ളവരില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. A1 ബീറ്റാ കസീന്‍ വേരിയന്റ് അവരുടെ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ പ്രതിപ്രവര്‍ത്തനത്തിന് കാരണമായേക്കാം.
A2 പാലില്‍ A1,പാലുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പ് കുറവാണ്. അതിനാല്‍ A2 പാല്‍ പല നിര്‍മ്മാതാക്കളും ദീര്‍ഘകാല സംഭരണത്തിനായി ഉപയോഗിക്കുന്നില്ല. A1 പാലിലെ എ1 പ്രോട്ടീന്‍ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നതിലൂടെ ക്ഷീര അസഹിഷ്ണുതയ്ക്ക് കാരണമാകും.
A2 പാല്‍ കുറഞ്ഞ താപനിലയില്‍ ഏകീകരിക്കപ്പെടുന്നു എന്നതിനാല്‍ ഇത് പ്രോട്ടീനുകളെ വേര്‍പെടുത്തുന്നതില്‍ നിന്ന് തടയുകയും ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. എ1 പാലിനേക്കാള്‍ ദഹിപ്പിക്കാന്‍ എളുപ്പവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലാക്ടോസ് അസഹിഷ്ണുത, ദഹനനാളത്തിന്റെ അസ്വസ്ഥത അല്ലെങ്കില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) പോലുള്ള അവസ്ഥകള്‍ കൊണ്ട്ബു ദ്ധിമുട്ടുന്നവര്‍ക്ക് ഇത് കൂടുതല്‍ അനുയോജ്യമാണ്.
കുട്ടികള്‍ക്ക് എ2 പാല്‍ നല്‍കുന്നത് പ്രമേഹത്തെ തടയും
പാലില്‍ 85 ശതമാനം വെള്ളവും 15 ശതമാനം പാല്‍ പഞ്ചസാരയായ ലാക്ടോസും, പ്രോട്ടീനും, കൊഴുപ്പും ധാതു ലവണങ്ങളുമാണ്. പ്രോട്ടീന്‍ ഘടകത്തില്‍ 80 ശതമാനം കേസിനും (പാല്‍ പ്രോട്ടീന്‍) 20 ശതമാനം ഖരംമാറ്റിയ പാലുമാണ്. പാലിലെ മൊത്തം പ്രോട്ടീന്റെ 30 ശതമാനവും ബീറ്റാ കേസിനാണ്. പശുവിന്റെ സ്വഭാവം അനുസരിച്ച് ബീറ്റാ കേസിനുകള്‍ പ്രധാനമായി അ2 ബീറ്റാ കേസിന്‍, A1 ബീറ്റാ കേസിന്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്.
ഏതാണ്ട് 10,000 വര്‍ഷം മുമ്പുണ്ടായിരുന്ന പശുവര്‍ഗങ്ങളുടെ പാല്‍ 100 ശതമാനവും A2 ബീറ്റാ കേസിന്‍ മാത്രം അടങ്ങിയതായിരുന്നു (A2 പാല്‍). അവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായിരുന്നതല്ല; എന്നുമാത്രമല്ല, പോഷകദായകവും ഗുണപ്രദവുമായിരുന്നു. പിന്നീടെപ്പോഴോ കുറേശ്ശെയായി ജനിതകമാറ്റം വരുത്തിയ രൂപഭേദമാണ് A1 ബീറ്റാ കേസിനു കാരണം.
നല്ല കൊഴുപ്പ്, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ കൂടുതലായതിനാല്‍ A2 പാലില്‍ പോഷകം കൂടുതലാണ്.കുട്ടികള്‍ക്ക് എ2 പാല്‍ നല്‍കുന്നത് പ്രമേഹത്തെ തടയാന്‍ സഹായിക്കും. 6-8 വയസ് പ്രായമുള്ള 1,000-ലധികം കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ എ2 കുടിക്കുന്നവര്‍ക്ക് കുട്ടിക്കാലത്ത് മെറ്റബോളിക് സിന്‍ഡ്രോം (എംഎസ്) ഉണ്ടാകാനുള്ള സാധ്യത 29 ശതമാനം കുറവാണെന്ന് കണ്ടെത്തി.
A 1 പാല്‍ ചുരത്തുന്നതിനായി സങ്കരയിനം പശുക്കളില്‍ കുത്തിവെക്കുന്ന Oxytocin മരുന്ന് അവയുടെ പേശികള്‍ മൃദുലമാക്കി ശരീരത്തിലെ കൊഴുപ്പിന്റെ അംശം മുഴുവനും പാല്‍ രൂപത്തില്‍ കറന്നെടുക്കുന്നു.
ഇങ്ങിനെയുള്ള പാലും അനുബന്ധ പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതിലൂടെ സ്ത്രീകളുടെ പേശികള്‍ മൃദുലമാവുകയും നാല്‍പതാം വയസ്സിനു മുന്പ് തന്നെ സ്ത്രീകള്‍ക്ക് ഗര്ഭപാത്ര സംബന്ധമായ അസുഖങ്ങള്‍ വരികയും ചെയ്യുന്നു.
കേരളത്തില്‍ ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂകാംബിക ശോശാല എന്ന സ്ഥാപനത്തില്‍ നിന്നും ഗോമായ എന്ന പേരില്‍ ശുദ്ധമായ A2 പാല്‍ വിപണിയിലെത്തുന്നുണ്ട്. കൂടുതല്‍ ക്ഷീരകര്‍ഷകര്‍ A2 പാല്‍ ഉല്പാദനരംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

