കേരളത്തിന് കേന്ദ്രത്തിന്റെ കരുതല്‍ കനക്കുന്നു. സഹകരണ മേഖലയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില്‍പനയ്ക്കായി നാഫെഡ് ബസാറുകളും വളവും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കാന്‍ ഇന്ത്യന്‍ ഫാം ഫോറസ്ട്രി ഡവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് (ഇഫ്‌കോ) ബസാറുകളും തുടങ്ങാന്‍ കേന്ദ്രം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.
പദ്ധതി പ്രവര്‍ത്തികമാകുന്നതോടെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴില്‍ അഗ്രിക്കള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനും വില്പന നടത്താനും ആണ് ഉദ്ദേശിക്കുന്നത്. ഈ സംഘങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാവശ്യമില്ല എന്നതിനാല്‍ കാര്യങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനങ്ങളുടെ എന്‍ഒസി വേണ്ടാതെ തന്നെ കേന്ദ്ര സഹകരണ റജിസ്ട്രാറുടെ അനുമതി വാങ്ങി കാര്‍ഷിക സഹകരണ സംഘങ്ങള്‍ തുടങ്ങാനാണ് നീക്കം.

