ക്രിപ്റ്റോകറന്‍സിയില്‍ പ്രധാനിയായ ബിറ്റ്കോയിന്‍ അതിന്റെ സര്‍വകാല പ്രതാപത്തില്‍ എത്തി നില്‍ക്കുന്നു. അടുത്തകാലത്ത് ഉണ്ടായതില്‍ വച്ചേറ്റവും മികച്ച കുതിപ്പാണ് നിലവില്‍ കാണിക്കുന്നത്. 2021 നവംബറിനു ശേഷം ആദ്യമായി ബിറ്റ്കോയിന്‍ 2024 ഫെബ്രുവരി മാസത്തില്‍ 50,000 ഡോളറെന്ന നിലയില്‍ എത്തി. ഫെബ്രുവരി അവസാനത്തോടെ ആ റെക്കോര്‍ഡും തകര്‍ത്ത് കൊണ്ട് മൂല്യം 60,000 ഡോളറിലേക്ക് എത്തി. മൈക്രോ സ്ട്രാറ്റജി പോലുള്ള സ്ഥാപനങ്ങള്‍ ബിറ്റ്കോയിനില്‍ നടത്തുന്ന നിക്ഷേപങ്ങളാണ് മൂല്യം ഉയരാന്‍ കാരണം.
ബിറ്റ്കോയിനൊപ്പം മറ്റ് ചെറു കറന്‍സികളും ഇപ്പോള്‍ ബുള്‍ റണ്ണിലാണ്. എഥേറിയം (ഇടിഎച്ച്), ഷിബാ ഇനു (എസ്എച്ച്ഐബി), സൊലാന (എസ്ഒഎല്‍) എന്നിങ്ങനെ നിക്ഷേപകരുടെ ശ്രദ്ധ മൂന്ന് കോയിനുകളിലാണ് പതിയുന്നത്. എഥേറിയം ക്രിപ്റ്റോകറന്‍സിയില്‍ പ്രധാനിയാണ് ബിറ്റ്കോയിന്‍. അതുകഴിഞ്ഞാല്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് എഥേറിയമാണ്. സമീപ ആഴ്ചയില്‍ 15 ശതമാനം മുന്നേറ്റം എഥേറിയം നടത്തി. ഇതിലൂടെ വ്യക്തമാകുന്നത് എഥേറിയത്തിന്റെ വളര്‍ച്ച കുതിക്കുന്നു എന്നതാണ്.
എഥേറിയത്തിന് ഫെബ്രുവരി 29-ലെ വില 3,475 ഡോളറാണ്. സൊലാന ക്രിപ്റ്റോകറന്‍സി മാര്‍ക്കറ്റില്‍ ബുള്ളിഷ് ട്രെന്‍ഡ് നിലനില്‍ക്കുന്നത് സൊലാനയുടെ മൂല്യത്തിലും ഗുണകരമായി തീരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ബാക്കി അങ്കം കാത്തിരുന്നു കാണാം.

