സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സംരഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തില്‍ 5 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചതെന്ന് മന്ത്രി പറയുന്നു. ഈ കാലയളവില്‍ മാത്രം കേരളത്തില്‍ 2,36,384 സംരംഭങ്ങളാരംഭിച്ചു. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 14,922 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടായി. ഇത് കേരളത്തിന്റെ ബിസിനസ് രംഗത്തെ വളര്‍ച്ചാ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
5 ലക്ഷം തൊഴിലും 2.3 ലക്ഷത്തിലധികം സംരംഭങ്ങളുമെന്ന ചരിത്രനേട്ടത്തിലൂടെ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനവും വരുമാനവും വര്‍ധിക്കുന്നുണ്ട്. പദ്ധതിയുടെ പുരോഗതി കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകുന്നതിനും പുതിയ സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനും സഹായിക്കും.

