അരി വില ഇനിയും വര്‍ധിക്കും. പോയ വര്‍ഷത്തില്‍ രാജ്യത്ത് അരിയുടെ ഉത്പാദനം ഗണ്യമായ രീതിയില്‍ കുറഞ്ഞു. മഴയുടെ ലഭ്യതക്കുറവാണ് ഇതിനുള്ള പ്രധാന കാരണം.എട്ട് വര്‍ഷത്തിനിടെ രാജ്യത്തെ അരി ഉല്‍പ്പാദനത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇത്തവണ. അതേസമയം ഗോതമ്പ് ഉല്‍പാദനം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 1.3 ശതമാനത്തോളം ഉയരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
ജൂണ്‍ വരെയുള്ള വിള വര്‍ഷത്തില്‍ അരി ഉല്‍പ്പാദനം 123.8 ദശലക്ഷം മെട്രിക് ടണ്ണായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഗോതമ്പ് ഉല്‍പ്പാദനം ഒരു വര്‍ഷം മുമ്പ് 110.6 ദശലക്ഷം ടണ്ണില്‍ നിന്ന് 112 ദശലക്ഷം ടണ്ണായി ഉയരുമെന്ന് കാര്‍ഷിക കര്‍ഷക ക്ഷേമ മന്ത്രാലയം അറിയിച്ചു.
ജൂലൈയില്‍ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചതിനെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായ ഇന്ത്യ അരി ഉല്‍പ്പാദനത്തെ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. ഇതിനാല്‍ ആഗോള വില വന്‍തോതില്‍ കുതിച്ചുയരുകയാണ്. തായ്‌ലന്‍ഡ്, വിയറ്റ്‌നാം, പാകിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന കയറ്റുമതി രാജ്യങ്ങളില്‍ കുറഞ്ഞ സാധനസാമഗ്രികള്‍ ഉള്ളതിനാല്‍ അരിയുടെ വില വര്‍ധിക്കും.

