കൊച്ചി-ബെംഗളൂരു വന്ദേഭാരത് ട്രെയിന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ആറ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ക്കാണ് ചെനന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററി (ഐസിഎഫ്) അംഗീകാരം നല്‍കിയിരിക്കുന്നത്. ആറ് റെയില്‍വേ സോണുകള്‍ക്കായാണ് ഈ ട്രെയിനുകള്‍. ഇവയില്‍ ഒരു ട്രെയിന്‍ കൊച്ചിക്കും ബെംഗളൂരുവിനും ഇടയിലാവും സര്‍വീസ് നടത്തുകയെന്നാണ് സൂചന. ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇതോടെ വന്ദേഭാരത് ട്രെയിനിലൂടെ അതിവേഗം ബന്ധിപ്പിക്കപ്പെടും.
എറണാകുളം-ബെംഗളൂരു ട്രെയിന്‍ 8.30 മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്
എറണാകുളം-ബെംഗളൂരു ട്രെയിന്‍ 8.30 മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാവിലെ 5 മണിക്ക് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 1.35 ആവുമ്പോഴേക്കും ബെംഗളൂരുവിലെത്തും. 2.05 നാണ് ട്രെയിനിന്റെ മടക്കയാത്ര. രാത്രി 10.45 ന് ട്രെയിന്‍ എറണാകുളത്ത് തിരികെയെത്തും. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലായിരിക്കം സ്റ്റോപ്പുകള്‍ ഉണ്ടാവുക.

