Connect with us

Hi, what are you looking for?

News

എല്‍.പി.ജി വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു

പുതിയ വില പ്രകാരം വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ വില 1,655 രൂപയായി. തിരുവനന്തപുരത്ത് 1,676 രൂപയും കോഴിക്കോട് 1,687 രൂപയുമാണ് വില

രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ നാലാം മാസവും കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. പുതിയ വില 19 കിലോഗ്രാം സിലിണ്ടറിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പുതിയ വില പ്രകാരം വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ വില 1,655 രൂപയായി. തിരുവനന്തപുരത്ത് 1,676 രൂപയും കോഴിക്കോട് 1,687 രൂപയുമാണ് വില.

ഓരോ മാസവും ഒന്നാം തീയതിയാണ് ക്രൂഡോയില്‍ വിലയുടെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ എല്‍.പി.ജി വില പരിഷ്‌കരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് 69.50 രൂപ കുറച്ചിരുന്നു. അതിനു മുമ്പു ഏപ്രില്‍ ഒന്നിന് 31.50 രൂപയും മേയ് ഒന്നിന് 19 രൂപയും കുറച്ചിരുന്നു. തുടര്‍ച്ചയായി വില കുറയുന്നത് ഹോട്ടലുകള്‍ക്കും കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യും.

എന്നാല്‍ വീട്ടാവശ്യത്തിനല്ല സിലിണ്ടറിന് വില കുറച്ചിട്ടില്ല. മാര്‍ച്ച് എട്ടിന് കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. പിന്നീട് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ 810 രൂപയും കോഴിക്കോട് 811.50 രൂപയും തിരിവനന്തപുരത്ത് 812 രൂപയുമാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like