സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്.തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ബജറ്റിനെ തുടര്‍ന്ന് സ്വര്‍ണത്തിന്റെ വില അല്പം കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഗ്രാം വില 30 രൂപ വര്‍ധിച്ച് 6,480 രൂപയിലെത്തി. പവന്‍ വില 240 രൂപ ഉയര്‍ന്ന് 51,840 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്.
സ്വര്‍ണവിലയില്‍ ഇനിയും കയറ്റിറക്കങ്ങള്‍ പ്രതീക്ഷിക്കാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ ഇളവ് വന്നതോടെ സ്വര്‍ണ വില സംസ്ഥാനത്ത് പവന് 3,500 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ നികുതി തീരുവ ഇളവ് മൂലമുണ്ടായ കുറവില്‍ നിന്ന് സ്വര്‍ണ വില നിലവില്‍ 1,440 രൂപയോളം കൂടി.
അമേരിക്കന്‍ സമ്പദ്വ്യവ്സ്ഥയിലെ മാറ്റങ്ങളെ അടിസ്ഥാനക്കിയാണ് നിലവില്‍ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടാകുന്നത്. പുതിയ തൊഴില്‍, ഫാക്ടറി ഉത്പാദന കണക്കുകള്‍ സാമ്പത്തിക മാന്ദ്യ ഭീതിയിലേക്ക് നയിക്കാം. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതും ഒരു പ്രശ്‌നമാണ്. ഇതെല്ലാം സ്വര്‍ണ വിലയെ ബാധിക്കും.
സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ കുറച്ചതു മുതല്‍ കേരളത്തില്‍ വില്‍പ്പനയില്‍ 10-15 ശതമാനം വര്‍ധനയുണ്ടായി. മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18 ശതമാനം ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 56,118 രൂപയെങ്കിലും നല്‍കിയാലേ ഇന്ന് ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ കഴിയു.

