Connect with us

Hi, what are you looking for?

News

ആശുപത്രികളില്‍ ക്യാഷ്ലെസ് സൗകര്യം ഒരു മണിക്കൂറിനുള്ളില്‍

മുമ്പ് 24 മണിക്കൂറിലധികം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു

ഇനി മുതല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്യാഷ്ലെസ് സ്‌കീമിലേക്കുള്ള അപേക്ഷ സ്വീകരിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് രംഗത്തു കൊണ്ടുവരുന്ന പുതിയ പരിഷ്‌കരമാണിത്. മുമ്പ് 24 മണിക്കൂറിലധികം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDA) കഴിഞ്ഞ മെയില്‍ പുറത്തിറക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച സര്‍ക്കുലര്‍ പ്രകാരമാണ് പുതിയ മാറ്റം വന്നിരിക്കുന്നത്. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളോടും പുതിയ മാറ്റം നടപ്പിലാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിട്ടുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനമാണ് ജി.എസ്.ടി.ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജി.എസ്.ടി 12 ശതമാനമായി കുറയ്ക്കണമെന്നാണ് ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്. ഓഗസ്റ്റില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

മികച്ച ലാഭവിഹിതം നല്‍കുന്നു എന്നതാണ് ഡിവിഡന്റ് ഓഹരികളെ ശ്രദ്ധേയമാക്കുന്നത്. സ്ഥിരമായ ലാഭവിഹിതം ലക്ഷ്യമിട്ട് ഡിവിഡന്റ് ഓഹരികളില്‍ നിക്ഷേപിക്കാം

Startup

വ്യക്തമായ സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഗവേഷണ പിന്‍ബലമുള്ള ഉത്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം

Entrepreneurship

പല വ്യക്തികളും സ്വന്തം ബിസിനസ്സ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ വിജയിക്കാന്‍ ആവശ്യമായ സംരംഭകത്വ മനോഭാവം അവര്‍ക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു

News

ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ മേഖലകളില്‍ ഇനോവെന്‍ഷന്‍ ഹബ്ബ് പ്രവര്‍ത്തിക്കും