വികസിത രാഷ്ട്രമാകാന്‍ ഇന്ത്യക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ജിഡിപിയുടെ നാലിലൊന്നില്‍ എത്താന്‍ ഇന്ത്യ 75 വര്‍ഷമെടുക്കും. 2047-ഓടെ രാജ്യത്തെ വികസിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയോ ഒരു തലമുറയ്ക്കുള്ളില്‍ ഉയര്‍ന്ന വരുമാനം നേടുകയോ ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിലാഷത്തിനെതിരായ വെല്ലുവിളി ഉയര്‍ത്തിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്.
ഇന്ത്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങള്‍ വരും ദശകങ്ങളില്‍ ഉയര്‍ന്ന വരുമാനം നേടുന്നതില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇടത്തരം വരുമാന കെണിയില്‍ നിന്ന് രക്ഷപ്പെടാനും വികസിത രാജ്യമാകാനും ഇന്ത്യ 20-30 വര്‍ഷത്തേക്ക് 7-10 ശതമാനം വളര്‍ച്ച കൈവരിക്കണമെന്ന് നിതി ആയോഗ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 18,000 ഡോളര്‍ പ്രതിശീര്‍ഷ വരുമാനവും 2047 ഓടെ 3.36 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പവുമുള്ള ഒരു വികസിത രാജ്യമായി മാറുക എന്നതായിരുന്നു നിതി ആയോഗിന്റെ കാഴ്ചപ്പാട്. ഇതിന് നിലവില്‍ ഇന്നത്തെ സമ്പദ് വ്യവസ്ഥ 9 മടങ്ങ് വളരേണ്ടതുണ്ട്. പ്രതിശീര്‍ഷ വരുമാനം 8 മടങ്ങ് വര്‍ധിക്കേണ്ടതുമുണ്ട്.

