വേദാന്ത ലിമിറ്റഡിന്റെ ഓഹരികളില്‍ വന്‍കുതിപ്പ്. നിര്‍ദിഷ്ട വിഭജനം, ആഗോള ലോഹ വിലകളിലെ വര്‍ധന, കമ്പനിയിലെ ഡിലീവറേജിംഗ് നടപടികള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഓഹരി മുന്നേറ്റം നടത്തുന്നത്.
52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. നിലവില്‍ 305 രൂപ റേഞ്ചിലാണ് ഓഹരി വില. എന്‍എസ്ഇയില്‍ വേദാന്തയുടെ ഓഹരി 4.5 ശതമാനത്തിലധികം ഉയര്‍ന്ന് 300.85 രൂപയിലാണ് ചൊവ്വാഴ്ച്ച ക്ലോസ് ചെയ്തത്. ബുധനാഴ്ച്ച ഓഹരി വില 305 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
മാര്‍ച്ച് 26 മുതല്‍ ഓഹരിയില്‍ ഏകദേശം 10 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്.

