രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പ്രിഥ്വീരാജ് ഹരിചന്ദന്‍ രാജിവച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഡിറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും ഒഴിയുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ കമ്പനി വ്യക്തമാക്കി.
വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് രാജി. ഒഡീഷ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ പദവി ഒഴിയുന്നത്. അതല്ലാതെ രാജിക്ക് പിന്നില്‍ മറ്റ് കാരണങ്ങളില്ല.
ചിലിക (Chilika) നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് പ്രിഥ്വീരാജ് ഹരിചന്ദന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക. ബി.ജെ.പിയുടെ ഒഡീഷ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ്.

