Connect with us

Hi, what are you looking for?

News

ഇന്‍വസ്റ്റ് കേരള പദ്ധതി; ആലുവയില്‍ 250 കോടി രൂപയുടെ നിക്ഷേപവും 200 ലേറെ തൊഴിലവസരം

ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വഴിയാണ് ഈ പദ്ധതി സംസ്ഥാനത്തെത്തുന്നത്

വ്യാവസായിക ഇടങ്ങളും ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയായ എന്‍ഡിആര്‍ വെയര്‍ഹൗസിംഗ് ആലുവയില്‍ 16 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കൊണ്ട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വഴിയാണ് ഈ പദ്ധതി സംസ്ഥാനത്തെത്തുന്നത്.

എന്‍ഡിആര്‍ സ്റ്റോര്‍വെല്‍ വെയര്‍ഹൗസിങ് എല്‍എല്‍പി (8 ഏക്കര്‍), എന്‍ഡിആര്‍ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (8.39 ഏക്കര്‍) എന്നീ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ വഴിയാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.

വ്യവസായമന്ത്രി പി രാജീവ് ആലുവയിലെ സ്ഥലം സന്ദര്‍ശിച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും വ്യാവസായിക വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനും സര്‍ക്കാര്‍ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഇത് ഉദാഹരണമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തന്ത്രപരമായ സ്ഥാനം, വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം, മെച്ചപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആധുനിക വെയര്‍ഹൗസിംഗ് മേഖലയിലെ പ്രധാന വിപണിയാക്കി സംസ്ഥാനത്തെ മാറ്റുന്നുവെന്ന് എന്‍ഡിആര്‍ വെയര്‍ഹൗസിങ് സിഇഒ രാജ് ശ്രീനിവാസന്‍ പറഞ്ഞു. ആലുവയിലെ നിക്ഷേപ പദ്ധതി കേരളത്തിന്റെ വ്യാവസായിക, ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള ദീര്‍ഘകാല പ്രതിബദ്ധതയാണ്. ഉപഭോക്താക്കള്‍ക്ക് ദക്ഷിണേന്ത്യയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും പ്രാദേശിക സമൂഹത്തിന് മെച്ചമുണ്ടാക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാല് മുതല്‍ അഞ്ച് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഗ്രേഡ് എ വെയര്‍ഹൗസിങ് സൗകര്യത്തിലൂടെ വര്‍ദ്ധിച്ചുവരുന്ന എഫ്എംസിജി, ഫാര്‍മസ്യൂട്ടിക്കല്‍, തേര്‍ഡ്-പാര്‍ട്ടി ലോജിസ്റ്റിക്‌സ് ആവശ്യകതകള്‍ നിറവേറ്റാന്‍ സഹായിക്കും.

ഈ സാമ്പത്തിക വര്‍ഷം മാത്രം 250 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. സെമി-ഫുള്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമായിരിക്കും. ചരക്കിന്റെയും സ്റ്റോക്കുകളുടെയും ഫലപ്രദമായ വിനിയോഗത്തിനായി നൂതനമായ മെക്കാനിക്കല്‍ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. എഡ്ജ്(ഇഡിജിഇ) സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഈ പദ്ധതി സുസ്ഥിര വികസനത്തിന് വഴിയൊരുക്കും. സംസ്ഥാനത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന വിതരണ ശൃംഖല ആവശ്യങ്ങള്‍ക്ക് പൂര്‍ണ പരിഹാരമാകുന്ന ആധുനികവുമായ അടിസ്ഥാന സൗകര്യങ്ങളാണ് എന്‍ഡിആര്‍ വാഗ്ദാനം ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like