2020ല്‍ അവതരിപ്പിച്ച ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീസ് (പിഎല്‍ഐ) സ്‌കീമിന് കീഴില്‍ ഇന്ത്യ 1.02 ബില്യണ്‍ ഡോളര്‍, കമ്പനികള്‍ക്ക് വിതരണം ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 13 ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ഈ കാലയളവില്‍ ഉണ്ടായത്.
24 ബില്യണ്‍ ഡോളര്‍ വരുന്നതാണ് ഇന്ത്യയുടെ പ്രധാന വ്യാവസായിക നയമായ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ ഡ്രോണുകള്‍ വരെയുള്ള 14 മേഖലകളിലെ ഉല്‍പ്പാദനത്തെ പ്രോല്‍സാഹിപ്പിക്കാനുദ്ദേശിച്ചുള്ളതാണിത്.
ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതിയില്‍ ആപ്പിള്‍, ഫോക്‌സ്‌കോണ്‍, സാംസംഗ്് ഇലക്ട്രോണിക്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുള്‍പ്പെടെ വമ്പന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പങ്കാളിത്തമുണ്ട്.
മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി 15 ബില്യണ്‍ ഡോളറെന്ന റെക്കോഡിലെത്താന്‍ പിഎല്‍ഐ പദ്ധതി സഹായിച്ചു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ ഉല്‍പ്പാദനം അതിവേഗം മുന്നേറി. വൈറ്റ് ഗുഡ്‌സ്, ഡ്രോണുകള്‍ എന്നിവയുടെ ഉല്‍പ്പാദനവും വര്‍ധിച്ചു.
ടെക്സ്‌റ്റൈല്‍, സ്പെഷാലിറ്റി സ്റ്റീല്‍ മേഖലകളിലാണ് ഇപ്പോഴും കാര്യമായ ഉല്‍പ്പാദനം സാധ്യമാവാത്തത്.

