Connect with us

Hi, what are you looking for?

News

രാഹുല്‍ ഗാന്ധിക്ക് ഓഹരികളില്‍ കോടികളുടെ നിക്ഷേപം

4.3 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് രാഹുലിനുള്ളത്. നിരവധി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം

രാഷ്ട്രീയക്കാരന്‍ രാഹുല്‍ ഗാന്ധിയെ നിങ്ങള്‍ അറിയുമായിരിക്കും. എന്നാല്‍ നിക്ഷേപകന്‍ രാഹുല്‍ ഗാന്ധിയെ നിങ്ങളറിയുമോ. ഏകദേശം 25 സ്റ്റോക്കുകളിലായി 4.30 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ഐടിസി, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍ തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം രാഹുലിന്റെ നിക്ഷേപ പോര്‍ട്ഫോളിയോയിലുണ്ട്.

2024 മാര്‍ച്ച് 15 വരെ 15.21 ലക്ഷം രൂപ വിലയുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ രാഹുല്‍ ഗാന്ധിയുടെ കൈവശമുണ്ടെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ രാഹുല്‍ നല്‍കിയ സത്യാവങ്മൂലത്തില്‍ പറയുന്നു. കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. രാഹുലിന്റെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 3.81 കോടി രൂപയുടേതാണ്.

2024 മാര്‍ച്ച് 15 ലെ കണക്കനുസരിച്ച് 15.21 ലക്ഷം രൂപ വിപണി മൂല്യമുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ രാഹുല്‍ ഗാന്ധിയുടെ പക്കലുണ്ട്, അവ അദ്ദേഹത്തിന്റെ മൊത്തം ആസ്തിയായ 20.4 കോടി രൂപയുടെ ഭാഗമാണ്, അതില്‍ 9.24 കോടി ജംഗമവും 11.5 കോടി സ്ഥാവര ആസ്തികളും ഉള്‍പ്പെടുന്നു.

രാഹുല്‍ ഗാന്ധിക്ക് ഓഹരി നിക്ഷേപമുള്ള പ്രധാന ഓഹരികള്‍ ഇവയാണ്…

Pidilite Industries Ltd: 1474 shares worth 42.27 lakh
Bajaj Finance Ltd: 551 shares worth 35.89 lakh
Nestle India Ltd: 1370 shares worth 35.67 lakh
Asian Paints Ltd: 1231 shares worth 35.29 lakh
Titan Company Ltd: 897 shares worth 32.59 lakh
Hindustan Unilever Ltd: 1161 shares worth 27.02 lakh
ICICI Bank Ltd: 2299 shares worth 24.83 lakh
Divi’s Laboratories Ltd: 567 shares worth 19.7 lakh
Suprajit Engineering Ltd: 4068 shares worth 16.65 lakh
Garware Technical Fibres Ltd: 508 shares worth 16.43 lakh

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക