ഫോര്‍ബ്സ് ബില്യണേഴ്സ് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നു. പട്ടിക പ്രകാരം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി ബ്രസീലിലെ 19 കാരിയായ വിദ്യാര്‍ത്ഥിനി ലിവിയ വോയിറ്റാണ്. 1.1 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് വോയിറ്റിനുള്ളത്.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍ മോട്ടോറുകളുടെ നിര്‍മ്മാതാക്കളായ ഡബ്ല്യുഇജിയുടെ (WEG) ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് ലിവിയ വോയ്റ്റ്.
ലിവിയയുടെ മുത്തച്ഛന്‍ വെര്‍ണര്‍ റിക്കാര്‍ഡോ വോയ്റ്റ്, അന്തരിച്ച ശതകോടീശ്വരന്‍മാരായ എഗ്ഗണ്‍ ജോവോ ഡ സില്‍വ, ജെറാള്‍ഡോ വെര്‍ണിംഗ്‌ഹോസ് എന്നിവരോടൊപ്പം ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്.
ഇലക്ട്രിക് മോട്ടോറുകള്‍, വേരിയബിള്‍ ഫ്രീക്വന്‍സി ഡ്രൈവുകള്‍, സോഫ്റ്റ് സ്റ്റാര്‍ട്ടറുകള്‍, കണ്‍ട്രോളറുകള്‍, പാനലുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ജനറേറ്ററുകള്‍ എന്നിവയെല്ലാമാണ് ഉല്‍പ്പന്നങ്ങള്‍.
3.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 37 കാരനായ നിഖില്‍ കാമത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ്
നിലവില്‍ ബ്രസീലിലെ ഒരു സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം തുടരുന്ന ലിവിയ ഇതുവരെ ഡബ്ല്യുഇജിയില്‍ ബോര്‍ഡ് അംഗത്വമോ എക്സിക്യൂട്ടീവ് സ്ഥാനമോ വഹിച്ചിട്ടില്ല.
ലിവിയയുടെ മുതിര്‍ന്ന സഹോദരി ഡോറ വോയ്റ്റ് ഡി അസിസും ഫോര്‍ബ്സ് അതിസമ്പന്ന പട്ടികയിലുണ്ട്.
ഇന്ത്യയിലെ പ്രായം കുറഞ്ഞ ശതകോടീശ്വരര്‍
ആഗോള തലത്തില്‍ തരംഗം സൃഷ്ടിക്കുന്ന യുവ ശതകോടീശ്വരരില്‍ ഇന്ത്യക്കാരുടെയും ശ്രദ്ധേയ സാന്നിധ്യമുണ്ട്. സെറോദ സ്ഥാപകരായ നിതിന്‍, നിഖില്‍ കാമത്തുമാരും ഫ്ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകരായ സച്ചിന്‍ ബിന്നി ബന്‍സാലുമാരും ഇതില്‍ ഉള്‍പ്പെടുന്നു.
3.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 37 കാരനായ നിഖില്‍ കാമത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ്. 41 കാരനായ ബിന്നി ബന്‍സാല്‍ 1.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശതകോടീശ്വരനാണ്. 42 വയസ്സുള്ള സച്ചിന്‍ ബന്‍സാല്‍ 1.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

