Connect with us

Hi, what are you looking for?

News

2025 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.2 ശതമാനം വരെ വളരുമെന്ന് ഡെലോയ്റ്റ് ഇന്ത്യ

ആദ്യ ആറ് മാസത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യ ഗണ്യമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമെന്ന് ഡെലോയ്റ്റ് ഇന്ത്യ സാമ്പത്തിക വിദഗ്ധയായ രുംകി മജൂംദാര്‍

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7 മുതല്‍ 7.2 ശതമാനം വളരുമെന്ന് ഡെലോയ്റ്റ് ഇന്ത്യ. മികച്ച സാമ്പത്തിക അടിത്തറയും ആഭ്യന്തര പരിഷ്‌കാര നടപടികള്‍ തുടരുന്നതുമാണ് ജിഡിപിക്ക് ബലം പകരുക. 2024-25 കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തൊഴിലുകള്‍ സൃഷ്ടിക്കാനും എംഎസ്എംഇകള്‍ക്ക് ഫണ്ട് നല്‍കാനുമുള്ള പദ്ധതികള്‍ സപ്ലൈ ഡിമാന്‍ഡ് ഉയര്‍ത്തുമെന്നും പണപ്പെരുപ്പം കുറയ്ക്കുമെനന്നും ഉപഭോക്തൃ ആവശ്യകത വര്‍ധിപ്പിക്കുമെന്നും ഡെലോയ്റ്റ് ഇന്ത്യയുടെ സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു.

ആദ്യ ആറ് മാസത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യ ഗണ്യമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമെന്ന് ഡെലോയ്റ്റ് ഇന്ത്യ സാമ്പത്തിക വിദഗ്ധയായ രുംകി മജൂംദാര്‍ പറയുന്നു.

യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം അനിശ്ചിതാവസ്ഥകളില്‍ ഇളവ് വരും. ആഗോള തലത്തില്‍ പണപ്പെരുപ്പം കുറയുകയും പൊതുവെ സമീകൃതമായ വളര്‍ച്ച ദൃശ്യമാവുകയും ചെയ്യുമെന്ന് മജൂംദാര്‍ നിരീക്ഷിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുന്നത് ഇന്ത്യയിലെ സ്വകാര്യ മേഖലയിലേക്ക് ഫണ്ട് ഒഴുകാന്‍ കാരണമാകുമെന്നും മജൂംദാര്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Stock Market

2025 എന്തായിരിക്കും നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ടാവുക? സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ അതോ അടിതെറ്റി വീഴുമോ?

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Stock Market

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…