കാറിനെ സംബന്ധിച്ച് ഇന്ത്യന്‍ ജനതയുടെ സങ്കല്പങ്ങള്‍ മാറി മറിയുകയാണ്. ഇന്ത്യക്കാരെ ഇ.വിയിലേക്ക് ആകര്‍ഷിക്കുന്നതായി ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ മനസിലായത് ഇന്ധന ചെലവിലെ ലാഭവും കുറഞ്ഞ അന്തരീക്ഷ മലിനീകരണവും മുന്‍നിര്‍ത്തി പെട്രോള്‍ ഡീസല്‍ വാഹനങ്ങളെക്കാള്‍ ഏറെ ഇലക്ട്രിക് വാഹനങ്ങള്‍ തെരെഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നാണ്. തിരക്കേറിയ മെട്രോ നഗരങ്ങളിലെ 500ലധികം ഇവി ഉടമകളുമായി നേരിട്ട് ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2030ഓടെ 70 ശതമാനം വാഹനങ്ങളും ഇവിയായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ വിഭാഗം മേധാവിയ ഷീന കപൂര്‍ പറഞ്ഞു. ഈ സാധ്യതകള്‍ പരിഗണിച്ചുകൊണ്ട് പരമ്പരാഗത അപകട സാധ്യതാ കവറേജിന് പുറമെ, ബാറ്ററി മാറ്റിസ്ഥാപിക്കല്‍, 24/7 റോഡ് അസിസ്റ്റന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കൂടി നല്‍കുന്ന പോളിസിയാകും ഐസിഐസിഐ ലൊംബാര്‍ഡ് മുന്നോട്ടുവെയ്ക്കുകയെന്നുംപറയപ്പെടുന്നു.
അതേസമയം ഇവിയിലേക്കുള്ള മാറ്റത്തിന് ഏറെ വെല്ലുവളികളുമുണ്ട് എന്ന് ഉപഭോക്താക്കള്‍ അംഗീകരിക്കുന്നുണ്ട്. ഇതില്‍ 61 ശതമാനം ഇവി ഉടമകളുടെയും ആശങ്ക ബാറ്ററി സമയം സംബന്ധിച്ചാണ്. പരിമിതമായ ഡ്രൈവിങ് ശ്രേണിയും(54%) അപര്യാപ്തമായ ചാര്‍ജിങ് സൗകര്യങ്ങളും(52%) തൊട്ടുപിന്നിലുണ്ട്. ആദ്യമായി കാറ് വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന പ്രാരംഭ ചെലവ് പ്രധാന വെല്ലുവിളിയാണ്.

