Connect with us

Hi, what are you looking for?

News

ഹോണ്ട കാര്‍ വാങ്ങിയാല്‍ പാരിസിലേക്ക് ട്രിപ്പടിക്കാം!

എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകള്‍ക്ക് വമ്പന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

സമ്മര്‍ ബൊണാന്‍സ ഓഫറുമായി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് തകര്‍ക്കുകയാണ്. എന്നത്തേയും പോലെ കൂടുതല്‍ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. എലിവേറ്റ്, സിറ്റി, അമേസ് എന്നീ മോഡലുകള്‍ക്ക് വമ്പന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു പുറമെ, ഭാഗ്യശാലികളായ ദമ്പതിമാര്‍ക്ക് പാരിസിലേക്ക് ഒരു യാത്രയോ അല്ലെങ്കില്‍ 75,000 രൂപ വരെ വിലയുള്ള ഉറപ്പുള്ള സമ്മാനങ്ങളോ നേടാനുള്ള അവസരവുമുണ്ട്.

സെയില്‍സില്‍ മികച്ച വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ഓഫറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ടെസ്റ്റ് ഡ്രൈവുകളിലും സര്‍പ്രൈസ് സമ്മാനങ്ങളുമുണ്ട്. ഹോണ്ടാ സിറ്റിയുടെ അഞ്ചാം തലമുറ മോഡലിന് 88000 രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകമാണ്. ക്യാഷ് ഡിസ്‌കൗണ്ട്, ആക്‌സസറീസ്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയലിറ്റി ബോണസ്, കോര്‍പറേറ്റ് ബോണസ്, സ്‌പെഷല്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ അടക്കമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോണ്ടയുടെ എസ്‌യുവി എലിവേറ്റിന് 55000 രൂപ വരെ ഇളവുകളും ഹോണ്ട സിറ്റി ഹൈബ്രിഡിന് 65000 രൂപ വരെ ഇളവും നല്‍കുന്നുണ്ട്. ഹോണ്ട അമേസിന് ക്യാഷ് ഡിസ്‌കൗണ്ട്, ആക്‌സസറീസ്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയലിറ്റി ബോണസ്, കോര്‍പറേറ്റ് ബോണസ്, സ്‌പെഷല്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ അടക്കം 76000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. രാജ്യവ്യാപകമായി എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളിലും ജൂണ്‍ 1 മുതല്‍ 30 വരെ ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്