പണമിടപാടുകള്‍ക്കുള്ള എളുപ്പ മാര്‍ഗം എന്ന നിലയില്‍ അതിവേഗം വളരുകയാണ് ഇന്ത്യയില്‍ മൊബൈല്‍ വാലറ്റുകള്‍. കറന്‍സിയും കാര്‍ഡുകളും പോലുള്ള പരമ്പരാഗത രീതികളെ മറികടന്ന് മൊബൈല്‍ വാലറ്റുകള്‍ അതിവേഗം ഒരു പ്രാഥമിക പേയ്‌മെന്റ് ഓപ്ഷനായി മാറിക്കൊണ്ടിരിക്കുന്നു.
2028 ല്‍ മൊബൈല്‍ വാലറ്റുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ 531.8 ട്രില്യണ്‍ രൂപ കടക്കുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രമുഖ ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് കമ്പനിയായ ഗ്ലോബല്‍ഡാറ്റ പറയുന്നത്. 2024 നും 2028 നും ഇടയില്‍ 18.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാവും ഈ മേഖലയില്‍ ഉണ്ടാവുക.
ഗ്ലോബല്‍ഡാറ്റ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മൊബൈല്‍ വാലറ്റ് പേമെന്റുകളുടെ മൂല്യം 2019 നും 2023 നും ഇടയില്‍ 72.1 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളര്‍ന്ന് 2023 ല്‍ 202.8 ട്രില്യണ്‍ രൂപ (2.5 ട്രില്യണ്‍ ഡോളര്‍) ആയിട്ടുണ്ട്.
ഡിജിറ്റല്‍ പേ്‌മെന്റ് രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതിന് കരുത്തു പകര്‍ന്നിട്ടുണ്ട്. മൊബൈല്‍ വാലറ്റ് അടിസ്ഥാനമാക്കിയുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആണ് ഇതിനെ മുന്നോട്ടു നയിച്ചത്. 2016 ഏപ്രിലില്‍ ആരംഭിച്ച യുപിഐക്ക് 2023 ഒക്ടോബര്‍ വരെ 300 മില്യണ്‍ ഉപയോക്തൃ അടിത്തറയുണ്ടെന്ന് ഗ്ലോബല്‍ഡാറ്റ പറയുന്നു.
2028 ല്‍ മൊബൈല്‍ വാലറ്റുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ 531.8 ട്രില്യണ്‍ രൂപ കടക്കുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള പ്രമുഖ ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് കമ്പനിയായ ഗ്ലോബല്‍ഡാറ്റ പറയുന്നത്
പിയര്‍-ടു-പിയര്‍ (P2P) ഇടപാടുകള്‍ക്കും ബില്‍ പേയ്‌മെന്റുകള്‍ക്കും പരമ്പരാഗതമായി ഒരു ജനപ്രിയ രീതിയായ യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (ഡജക) വഴി ബാങ്കുകളില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഉടന്‍ സുഗമമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. വ്യാപാരി ഇടപാടുകള്‍, മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍.
യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ (സിഡിഎം) പണം നിക്ഷേപിക്കാനുള്ള സംവിധാനത്തിനും ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. ഇത് എടിഎം/ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യകത ഇല്ലാതാക്കും.

