53 രാജ്യങ്ങളിലും 291 നഗരങ്ങളിലുമായി ലോകത്താകമാനം 1,453 യൂണികോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹുറണ്‍ റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട്. 430 യൂണികോണുകളുടെ മൂല്യം ഉയര്‍ന്നു, അതില്‍ 171 എണ്ണം പുതുമുഖങ്ങളാണ്. 170 സംരംഭങ്ങളുടെ മൂല്യം കുറഞ്ഞു.
സാമ്പത്തിക സേവനങ്ങള്‍, ബിസിനസ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ഡിസ്റപ്ഷന്‍ കൊണ്ടുവരാന്‍ യൂണികോണുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് വില്‍പ്പന നടത്തുന്നവരാണ് 78 ശതമാനം പേരും. ഇതില്‍ ഫിന്‍ടെക്, സാസ്, എഐ മേഖലകള്‍ മുന്നിട്ടുനില്‍ക്കുന്നു.
22% പേര്‍ക്ക് ന്യൂ എനര്‍ജി, ബയോടെക്, എഫ്&ബി, സെമികണ്ടക്റ്റര്‍ എന്നിവയിലധിഷ്ഠിതമായ ഒരു ഭൗതിക ഉല്‍പ്പന്നമുണ്ട്. യൂണികോണുകളുണ്ട്. ഇന്ത്യയില്‍ നിലവില്‍ 67 യൂണികോണുകളാണുള്ളത്. തങ്ങളുടെ ലിസ്റ്റ് സമാരംഭിച്ചതിന് ശേഷം ആദ്യമായി യൂണികോണുകളുടെ എണ്ണം കുറഞ്ഞതോടെ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മന്ദഗതിയിലായി.

