യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ട്രിപ്പുകളുടെ എണ്ണവും കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 15 മുതല്‍ 12 ട്രിപ്പുകള്‍ അധികമായി ഉള്‍പ്പെടുത്തും. കഴിഞ്ഞ 10 ദിവസത്തിനിടെ പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെ മെട്രോക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരക്ക് കുറയ്ക്കാന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്.
2024 ലെ ആദ്യ ആറ് മാസങ്ങളില്‍ 1,64,27,528 യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. ജൂലൈ 1 മുതല്‍ 11 വരെ 11,99,354 യാത്രക്കാരും മെട്രോയില്‍ സഞ്ചരിച്ചു.
2024 ലെ ആദ്യ ആറ് മാസങ്ങളില്‍ 1,64,27,528 യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു
രാവിലെ 8 മണി മുതല്‍ 10 മണി വരെയും വൈകിട്ട് 4 മണി മുതല്‍ 7 മണി വരെയുമാണ് ഏറ്റവും തിരക്കുള്ള സമയം. 7 മിനിറ്റ് 45 സെക്കന്‍ഡാണ് ഈ സമയത്ത് രണ്ട് ട്രെയിനുകള്‍ക്കിടയിലെ സമയം. പുതിയ ട്രെയിനുകള്‍ വരുന്നതോടെ ഈ സമയത്തില്‍ കുറവ് വരും.

