രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ 5.08% ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. 4 മാസത്തിനിടയിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. മെയ് മാസത്തിലെ 4.80% ല്‍ നിന്നാണ് അഞ്ച് ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പ നിരക്ക് ഉയരുന്നത്. ആര്‍ബിഐയുടെ സഹന പരിധിയായ 2-6% പരിധിയില്‍ തന്നെയാണ് പണപ്പെരുപ്പം.
കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഗ്രാമീണ പ്രദേശങ്ങളില്‍ 5.66% ഉം നഗരങ്ങളില്‍ 4.39% ഉം ആണെന്ന് സ്റ്റാറ്റിറ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു.
പണപ്പെരുപ്പ നിരക്ക് ഗ്രാമീണ പ്രദേശങ്ങളില്‍ 5.66% ഉം നഗരങ്ങളില്‍ 4.39% ഉം ആണെന്ന് സ്റ്റാറ്റിറ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു
ഗ്രാമീണ പണപ്പെരുപ്പം മെയ് മാസത്തിലെ 5.34% ല്‍ നിന്നും 5.66 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 2023 ജൂണില്‍ 4.78% ആയിരുന്നു റൂറല്‍ ഇന്‍ഫ്ളേഷന്‍. നഗര പണപ്പെരുപ്പം മെയ് മാസത്തിലെ 4.21 ശതമാനത്തില്‍ നിന്ന് ജൂണില്‍ 4.39 ശതമാനമായി ഉയര്‍ന്നു. 2023 ജൂണില്‍ 4.96 ശതമാനമായിരുന്നു അര്‍ബന്‍ ഇന്‍ഫ്ളേഷന്‍.

