മെസ്സേജിങ് ആപ്പായ വാട്ട്‌സ്ആപ്പ് മുഖം മിനുക്കി വാട്‌സാപ്പ് ബിസിനസ് എന്ന പുത്തന്‍ ഭാവത്തിലെത്തിയപ്പോള്‍ അതിലൂടെ കാറപറ്റിയത് ഓണ്‍ലൈന്‍ സംരംഭങ്ങള്‍ കൂടിയാണ്. ടെക്സ്റ്റ് മെസേജുകള്‍, വോയ്സ് മെസേജുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍, കോളുകള്‍ എന്നിവ അയയ്ക്കുന്നതിനു വേണ്ടിയുള്ളതാണ് വാട്‌സാപ്പ് എങ്കില്‍, വാട്ട്സ്ആപ്പിന്റെ എല്ലാ സവിശേഷതകളും കൂടാതെ ബിസിനസുകള്‍ക്കുള്ള അധിക ഫീച്ചറുകളും നല്‍കുന്നവയാണ് ബിസിനസ് വാട്ട്‌സാപ്പുകള്‍.
സംരംഭത്തിന്റെ പേര്, വിവരണം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് ഒരു പ്രൊഫൈല്‍ സൃഷ്ടിക്കുക എന്നതാണ് വാട്ട്‌സ്ആപ്പ് ബിസിസിന്റെ ആദ്യ പാടി. ഇതില്‍ ഉല്‍പ്പന്ന കാറ്റലോഗ് ഉണ്ടാക്കാനുള്ള സൗകര്യമുണ്ട്. അത് മുഖേന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലിസ്റ്റ് ചെയ്യാന്‍ കഴിയും. ഇത് ഉപഭോക്താക്കള്‍ക്ക് കാണാനും ഓര്‍ഡറുകള്‍ നല്‍കാനും ഗുണപ്പെടും. ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്ക് ആയി അയക്കേണ്ട സന്ദേശങ്ങള്‍ ഇതില്‍ ക്രമീകരിക്കാന്‍ കഴിയും.
വാട്‌സാപ് ബിസിനസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും സൗജന്യമാണ്. ഒരു സാധാരണ വാട്‌സാപ് അക്കൗണ്ട് ഒരു ഫോണില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. വാട്‌സാപ് ബിസിനസ്സ് നാല് ഫോണുകളിലോ വാട്‌സാപ് വെബ് വഴിയോ ഉപയോഗിക്കാം എന്നതും പ്രത്യേകതാണ്.

