ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ കേന്ദ്രം നീട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് ആധാര്‍ പുതുക്കാതെ ഇരുന്നാല്‍ അസാധുവാകും എന്നൊരു വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇത് വെറും വ്യാജ പ്രചാരണമാണ്. കാലാനുസൃതമായി ആധാര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തവണ ആധാര്‍ പുതുക്കാന്‍ മാര്‍ച്ച് 14 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനങ്ങളുടെ ആവശ്യപ്രകാരം അത് ജൂണ്‍ 14 വരെ നീട്ടി.
സൗജന്യമായി ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജൂണ്‍ 14 വരെ നീട്ടിയത്.ആധാര്‍ കാര്‍ഡിലെ വിലാസമോ ഫോട്ടോയോ വര്‍ഷങ്ങള്‍ പഴക്കമുള്ള ആളുകള്‍ക്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്. 10 വര്‍ഷത്തിന് ശേഷവും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിലും അവയുടെ സാധുത തുടരുമെന്ന് യുഐഡിഎഐ അറിയിച്ചു. ഇത്തരം അവസരത്തില്‍ റദ്ദാക്കപ്പെടുകയോ, പ്രവര്‍ത്തനരഹിതമാകുകയോ ചെയ്യില്ലന്നും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.






























