വില കൂടിയ എന്തിനെയും ആഡംബരത്തോടെ സ്വീകരിക്കുന്ന ഇടമാണ് ദുബായ്. ഏറ്റവും വിലകൂടിയ ഉത്പന്നങ്ങളുടെ നെടുനീളന്‍ പട്ടിക തന്നെ ദുബായ് നഗരത്തിനു സ്വന്തമായിട്ടുണ്ടാകും. ആ പട്ടികയില്‍ ഇടം പിടിക്കുന്ന ഒന്നാണ് ‘ഷുമുഖ്’ എന്ന പെര്‍ഫ്യൂം. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം ആണ് ‘ഷുമുഖ്’.
4.572 ബില്യണ്‍ ദിര്‍ഹം, അതായത് ഏകദേശം 8 കോടി അന്‍പത് ലക്ഷം രൂപയാണ് ‘ഷുമുഖ്’ എന്ന പെര്‍ഫ്യൂമിന്റെ വില. എന്നാല്‍, ഏറെ പ്രത്യേകതകളുള്ള ഈ പെര്‍ഫ്യൂം 2019 ലാണ് വികസിപ്പിച്ചത്. നിരവധി ഗിന്നസ് റെക്കോര്‍ഡുകള്‍ ഈ പെര്‍ഫ്യൂം സ്വന്തമാക്കിയിട്ടുണ്ട്.
3,571 ഡയമണ്ടുകള്‍, ടോപസ്, മുത്തുകള്‍, സ്വര്‍ണം എന്നിവക്കൊണ്ട് അലങ്കരിച്ച പെര്‍ഫ്യൂമിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. പന്ത്രണ്ടു മണിക്കൂറോളം ശരീരത്തിലും മുപ്പതു ദിവസത്തോളം വസ്ത്രങ്ങളിലും ഈ സുഗന്ധം നിലനില്‍ക്കുമെന്നാണ് കമ്പനിയുടെ വാദം.

