ഇന്ത്യയിലെ അദ്ധ്യാപകര്‍ക്കും അക്കാദമിക് പ്രൊഫഷണലുകള്‍ക്കും ഇസിഐഎസിന്റെ ‘മിഡില്‍ ലീഡര്‍ പ്രോഗ്രാമില്‍’ നേരിട്ട് പങ്കെടുക്കാനുള്ള അവസരം ഒരുക്കി ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ലണ്ടനിലെ ദി എജ്യുക്കേഷണല്‍ കൊളാബറേറ്റീവ് ഫോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍സും (ഇസിഐഎസ്) പങ്കാളികളായി കെ-12 സ്‌കൂളുകള്‍ക്കായി ‘ദി മിഡില്‍ ലീഡര്‍ പ്രോഗ്രാം’ നടത്തും. ഇന്റര്‍നാഷണല്‍, ഐസിഎസ്ഇ, സിബിഎസ്ഇ, മറ്റ് ബോര്‍ഡ് സ്‌കൂളുകള്‍ എന്നിവയിലെ അധ്യാപകര്‍ക്ക് അവരുടെ സ്‌കൂളുകളില്‍ നേതൃസ്ഥാനത്തെത്താന്‍ സഹായിക്കുന്നു. 2024 ജൂണ്‍ 10-നും 14-നും ഇടയിലാണ് ഇത് പ്രോഗ്രാം നടത്തുക.
വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലിംഗ് ഡയറക്ടര്‍മാര്‍, ആക്റ്റിവിറ്റീസ് & അത്ലറ്റിക്സ് തുടങ്ങി എല്ലാ തലങ്ങളിലുമുള്ള സ്‌കൂള്‍ ലീഡര്‍മാരെ ശാക്തീകരിക്കുന്നതിനാണ് ഈ അഞ്ച് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാം പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആത്യന്തികമായി സഹായിക്കുന്ന ആവശ്യമായ സ്‌കില്ലുകള്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വായത്തമാകും. 1965 ല്‍ സ്ഥാപിതമായ സ്ഥാപനമാണ് ഇസിഐഎസ്. അധ്യാപകര്‍ക്ക് പ്രൊഫഷണല്‍ വികസന പരിശീലനം നല്‍കുന്ന ഇസിഐസിന് 85 രാജ്യങ്ങളിലായി 50,000-ത്തിലധികം അദ്ധ്യാപകരുടെ ഒരു കമ്മ്യൂണിറ്റി ഉണ്ട്.

