വരാനിരിക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റ് തല്‍സമയം പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ ഓപ്പറേറ്ററായ പിവിആര്‍ ഇനോക്സ് ആലോചിക്കുന്നു. സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് മല്‍സരം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് ആളുകളെ ആകര്‍ഷിക്കാനുള്ള ആലോചന.
”ഒരു മാധ്യമമെന്ന നിലയില്‍ പ്രസക്തമായി തുടരുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധ,” പിവിആര്‍ ഐനോക്‌സ് ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിതിന്‍ സൂദ് പറയുന്നു. തീരുമാനം അനുകൂലമായാല്‍ അടുത്ത മാസം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നിന്നുള്ള പ്രധാന മല്‍സരങ്ങളാവും പിവിആറില്‍ പ്രദര്‍ശിപ്പിക്കുക. ടി20 ക്രിക്കറ്റായതിനാല്‍ വലിയ ജനക്കൂട്ടത്തെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് പ്രതീക്ഷയാണ് സൂദ് പ്രകടിപ്പിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 130 കോടി രൂപയുടെ നഷ്ടമാണ് പിവിആറിനുണ്ടായത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ സിനിമ മാത്രം പോരെന്ന നിലപാടിലേക്ക് കമ്പനി എത്തിയിട്ടുണ്ട്. സംഗീത പരിപാടികള്‍, സ്‌പോര്‍ട്‌സ്, മറ്റ് ഇവന്റുകള്‍ എന്നിവയുടെ ഒരു പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കുകയാണ് ഇപ്പോള്‍ കമ്പനി.
സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 130 കോടി രൂപയുടെ നഷ്ടമാണ് പിവിആറിനുണ്ടായത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ സിനിമ മാത്രം പോരെന്ന നിലപാടിലേക്ക് കമ്പനി എത്തിയിട്ടുണ്ട്. സംഗീത പരിപാടികള്‍, സ്‌പോര്‍ട്‌സ്, മറ്റ് ഇവന്റുകള്‍ എന്നിവയുടെ ഒരു പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കുകയാണ് ഇപ്പോള്‍ കമ്പനി
മാര്‍ച്ച് പാദത്തില്‍ നഷ്ടം കുറഞ്ഞെങ്കിലും, സിനിമകളുടെ തളര്‍ച്ചയാണ് പിവിആറിന്റെ മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമായത്. ജൂണില്‍ ദേശീയ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷമേ ഇനി ബിഗ് റിലീസുകള്‍ ഉണ്ടാവൂ. അതുവരെ വറുതിയുടെ കാലം തുടരും.
വളരെ കുറഞ്ഞ നിരക്കില്‍ സിനിമകളും ടെലിവിഷന്‍ ഷോകളും നല്‍കുന്ന നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ജിയോസിനിമ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയോട് പോരാടുകയാണ് പിവിആര്‍. പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് പോലെയുള്ള ലോയല്‍റ്റി പ്രോഗ്രാമുകളിലൂടെ സ്ഥിരം പ്രേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇടദിവസങ്ങളില്‍ സിനിമ കാണാന്‍ സൗകര്യമൊരുക്കിയത് ഇതിന്റെ ഭാഗമാണ്. ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്.

