Connect with us

Hi, what are you looking for?

News

സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി ആലപ്പുഴയില്‍ തുറന്നു

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് ഫാക്റ്ററി ഉദ്ഘാടനം ചെയ്തത്

മത്സ്യഫെഡിന്റെ കീഴില്‍ വല നിര്‍മാണശാലകള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി ആലപ്പുഴയില്‍ തുറന്നു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് ഫാക്റ്ററി ഉദ്ഘാടനം ചെയ്തത്.

പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരില്‍ ആരംഭിച്ച ഫാക്ടറിയില്‍ പ്രതിവര്‍ഷം 400 ടണ്‍ നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. 5.5 കോടി രൂപ ചെലവ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ മത്സ്യബന്ധന വല നിര്‍മ്മാണ ഫാക്ടറികളുള്ളത്. ഇവിടെ പ്രതിവര്‍ഷം 1250 ടണ്‍ നൈലോണ്‍, ഹൈഡെന്‍സിറ്റി പോളി എത്തിലീന്‍ വലകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. വലയും മറ്റ് അനുബന്ധ സാധനങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായി ലഭ്യമാക്കുന്നതിന് ഒമ്പത് തീരദേശ ജില്ലകളിലായി പതിനഞ്ച് വ്യാസാ സ്റ്റോറുകളും പ്രവര്‍ത്തിക്കുണ്ട്. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയും മത്സ്യബന്ധന ഉപകരണങ്ങള്‍ ലഭ്യമാക്കി വരുന്നു.

107 സെന്റില്‍ 24,300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ യാണ്‍ ട്വിസ്റ്റിംഗ് മെഷീനുകളും യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. ആകെ 14 മെഷീനുകളാണുള്ളത്. അര നമ്പര്‍ മുതല്‍ മൂന്നാം നമ്പര്‍ വരെയുള്ള വൈവിധ്യമാര്‍ന്ന നൂലുകള്‍ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ നൂല്‍ ഉപയോഗിച്ച് മത്സ്യഫെഡിന്റെ നെറ്റ് ഫാക്ടറികളില്‍ നെത്തോലി വല, താങ്ങുവല, ചാള വല, ഇടക്കെട്ടുവല, നുവല, എച്ച്.എം വല എന്നീ വലകള്‍ ഗുണമേന്മ ഉറപ്പാക്കി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുവാന്‍ കഴിയും. ഗുണമേന്മയുള്ള നൂലില്‍ നിന്നും വല ഉത്പാദിപ്പിച്ച് ന്യായമായ നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും