ഇത്തവണത്തെ വേനലില്‍ ലാഭം കൊയ്ത് കുട വിപണി.കുടയുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ മാത്രം 20% വര്‍ധനയുണ്ടായി. ഓഫ്ലൈന്‍ വിപണിയിലും വില്‍പന കുത്തനെ കൂടി. സാധാരണ മഴക്കാലത്തു ജൂണിലാണു കുടകള്‍ക്ക് ആവശ്യക്കാരേറുന്നത്.എന്നാല്‍ വേനല്‍ കടുത്തതോടെ വില്പന നേരത്തെ വര്‍ധിച്ചു.
അള്‍ട്രാവയലറ്റ് രശ്മികള്‍ പ്രതിരോധിക്കുന്ന യുപിഎഫ് 40 പ്ലസ് റേറ്റിങ് ഉള്ള തുണി ഉപയോഗിച്ചുള്ള കുടകള്‍ക്കു ഡിമാന്‍ഡുണ്ട്. മഴക്കാലം മുന്നില്‍ കണ്ട് സ്റ്റോക്ക് ചെയ്ത കുടകളാണ് വ്യാപാരികള്‍ വിറ്റഴിച്ചത്.അന്തരീക്ഷ താപനിലയിലെ വര്‍ധന കാരണം കുടകള്‍ വേഗം നശിക്കുന്നു എന്നതും വില്പന വര്‍ധിക്കാന്‍ കാരണമാണ്.അക്രിലിക് ഫാബ്രിക് കുടകള്‍ ഇപ്പോള്‍ 5 വര്‍ഷം ആകുമ്പോഴേക്കും കേടാകുന്നു. രണ്ടു വര്‍ഷത്തോളം ഈടു നിന്നിരുന്ന പോളിയസ്റ്റര്‍ ഫാബ്രിക് കുടകള്‍ ഇപ്പോള്‍ ഒരു വര്‍ഷത്തോളം മാത്രമേ ഈട് നില്‍ക്കുന്നുള്ളൂ. എന്നതെല്ലാം ഈ മേഖലയിലെ പ്രശ്‌നമാണ്.

