ഇന്ത്യന്‍ റെയില്‍വേക്കായി കോച്ചുകളും വീലുകളും മറ്റും നിര്‍മിക്കുന്ന കമ്പനിയാണ് തിതഗഢ് റെയില്‍ സിസ്റ്റംസ്. തിതഗഢും രാമകൃഷ്ണ ഫോര്‍ജിംഗ്സും ചേര്‍ന്നുണ്ടാക്കിയ കണ്‍സോര്‍ഷ്യം റെയില്‍വേക്കായി ചക്രങ്ങള്‍ നിര്‍മിക്കുന്നതിന് കരാര്‍ നേടിയിരുന്നു. 2026 മേയ് മാസത്തില്‍ കരാര്‍ പ്രകാരം ആദ്യത്തെ വീലുകള്‍ പുറത്തിറക്കുമെന്ന് കണ്‍സോര്‍ഷ്യം വ്യക്തമാക്കി. വീല്‍ നിര്‍മാണശാല അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചെന്നൈയില്‍ തയാറായി വരികയാണെന്ന് കണ്‍സോര്‍ഷ്യം പറയുന്നു.
2026 ഓടെ പ്രതിവര്‍ഷം ശരാശരി 2 ലക്ഷം ചക്രങ്ങളാണ് ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടിവരിക. ഇതിന്റെ ബഹുഭൂരിപക്ഷവും നിറവേറ്റാന്‍ തിതഗഢിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിതഗഢ് ഡെപ്യൂട്ടി എംഡി പ്രിതീഷ് ചൗധരി പറയുന്നു. റെയില്‍വേ നേരിടുന്ന വീലുകളുടെ ക്ഷാമം കുറയ്ക്കാന്‍ കണ്‍സോര്‍ഷ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
നിലവില്‍ ചൈന, റഷ്യ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വീലുകള്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്നത്. 2022-23 ല്‍ ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും 80000 വീലുകളാണ് 520 കോടി രൂപ ചെലവില്‍ ഇറക്കുമതി ചെയ്തത്.
കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും സെമി-ഹൈ സ്പീഡ് ട്രെയിനുകളും വരുന്നതോടെ വീലുകള്‍ക്കായുള്ള ആവശ്യകത വീണ്ടും ഉയരും. തദ്ദേശീയ ചക്ര നിര്‍മാണ ശാലകളെ കൂടുതല്‍ ആശ്രയിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത് ഇതിനാലാണ്. 2000 കോടി രൂപയോളം ചെലവിലാണ് തിതഗഢ്-രാമകൃഷ്ണ ഫോര്‍ജിംഗ്സ് കണ്‍സോര്‍ഷ്യത്തിന്റെ ചക്ര നിര്‍മാണശാല വരുന്നത്.
നിലവില്‍ ചൈന, റഷ്യ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വീലുകള്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്നത്. 2022-23 ല്‍ ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും 80000 വീലുകളാണ് 520 കോടി രൂപ ചെലവില്‍ ഇറക്കുമതി ചെയ്തത്
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 12,226 കോടി രൂപയുടെ കരാറാണ് റെയില്‍വേ ഈ കണ്‍സോര്‍ഷ്യവുമായി ഒപ്പിട്ടിരിക്കുന്നത്. 20 വര്‍ഷം കൊണ്ട് 15 ലക്ഷം വീലുകള്‍ നിര്‍മിക്കാനാണ് കരാര്‍.
തിതഗഢ് റെയില്‍വേ സിസ്റ്റംസിന്റെ ഓഹരി മികച്ച കുതിപ്പു നടത്തി 1,704 ല്‍ ആണ് വ്യാപാരം നടക്കുന്നത്. റെയില്‍വേ ഓഹരികള്‍ കഴിഞ്ഞ 2 വര്‍ഷമായി നടത്തുന്ന ഗംഭീര മുന്നേറ്റത്തിന്റെ മുന്‍ പന്തിയില്‍ തന്നെയുണ്ട് തിതഗഢും. ദീര്‍ഘകാല കാഴ്ചപ്പാടില്‍ ഇപ്പോഴും ഓവര്‍ വാല്യു സ്റ്റോക്കല്ല ഇത്. ഹ്രസ്വകാല കാഴ്ചപ്പാട് നോക്കിയാല്‍ അല്‍പ്പം താഴേക്കിറങ്ങാനും സാധ്യതയുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ റെയില്‍വേ കുതിക്കുമ്പോള്‍ മികച്ച നിക്ഷേപ അവസരം തന്നെയാണ് തിതഗഢ് നല്‍കുന്നത്.

