Connect with us

Hi, what are you looking for?

News

ടിക്കറ്റിതര വരുമാനം നേടാന്‍ കെ.എസ്.ആര്‍.ടി.സി 14 ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങും

ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്

നഷ്ടക്കഥകള്‍ മാത്രം പറയാതെ നേട്ടമുണ്ടാക്കാനുള്ള വഴി തേടി കെ.എസ്.ആര്‍.ടി.സി. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും ഭക്ഷണശാലകളും ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. രുചികരമായ പരമ്പരാഗത ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതാകും റസ്റ്റോറന്റുകള്‍. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

ദീര്‍ഘദൂര ബസുകളിലും മറ്റ് യാത്ര ചെയ്യുന്നവര്‍ക്ക് നാടന്‍ ഭക്ഷണം കഴിക്കാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. അടൂര്‍, കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, എടപ്പാള്‍, ചാലക്കുടി, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചാത്തന്നൂര്‍, അങ്കമാലി, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം, തൃശൂര്‍ ഡിപ്പോകളിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

1,000 ചതുരശ്ര അടി മുതല്‍ 4,100 ചതുരശ്ര അടി വരെ സ്ഥലം ലഭ്യമാണ്. സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാം. ശുചിമുറികള്‍ നിര്‍ബന്ധം ഫുഡ് ആന്‍ഡ് സേഫ്റ്റി ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് വിഭവങ്ങള്‍ നല്‍കുന്ന എ.സി, നോണ്‍ എ.സി റസ്റ്റോറന്റുകള്‍ ആരംഭിക്കാം. സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകമായി ശുചിമുറികള്‍ റസ്റ്റോറന്റിനോട് അനുബന്ധിച്ചുണ്ടാകണം.അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Startup

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

Personal Finance

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യം നിറഞ്ഞ നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌