കാപ്പി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് കാപ്പി വില കുതിക്കുന്നു. കാലാവസ്ഥാമാറ്റത്തെ തുടര്‍ന്ന് വമ്പന്‍ കാപ്പി ഉത്പാദകരായ രാജ്യങ്ങളില്‍ കാപ്പി വിളവ് കുറഞ്ഞതാണ് വിലയില്‍ വര്‍ദ്ധനവുണ്ടാവാന്‍ കാരണമായത്.
വിയറ്റ്നാം, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് കാപ്പിയുടെ ഉത്പാദകര്‍.2023 -24 വര്‍ഷത്തില്‍ കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം കയറ്റുമതിയില്‍ 20 ശതമാനത്തോളം കുറവാണ് കാപ്പിയുടെ ആഗോള ഉല്പാദകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിയറ്റ്‌നാമിലുണ്ടായത്.
ഈ രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതോടെ കേരളത്തിന്റെ സാധ്യത വര്‍ധിച്ചു. കേരളത്തിലെ മലയോരമേഖലയിലെ പ്രിയപ്പെട്ട കാപ്പി കൃഷിയിലൂടെ ലാഭമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മലയോര കര്‍ഷകര്‍. കാപ്പി വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് കൃഷി വ്യാപിപ്പിക്കാന്‍ കര്‍ഷകരെ പ്രചോദിപ്പിക്കുന്ന തരത്തിലാണ്.
കാപ്പി ഉത്പാദത്തില്‍ രാജ്യത്തെ 83 ശതമാനവും പ്രദാനം ചെയ്യുന്നത് ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ആഗോള വിപണിയില്‍ കാപ്പിക്ക് വന്‍ ഡിമാന്‍ഡുള്ളതിനാല്‍ വില വര്‍ദ്ധനവ് നിലനില്‍ക്കാനാണ് സാധ്യത. 5000 രൂപ മുതല്‍ 7000 രൂപവരെയായിരുന്നു ക്വിന്റലിന് കാപ്പിക്ക് മാര്‍കെറ്റില്‍ ഉണ്ടായിരുന്ന വില. ഇതാണ് 20000 രൂപയിലേക്കെത്തിയത്.

