വ്യവസായ നഗരമായാ കൊച്ചിയില്‍ ഹരിത സ്ഥാപനങ്ങളുടെ തിളക്കം. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത പെരുമാറ്റചട്ട പാലനം ഉറപ്പാക്കിയ കൊച്ചി – എറണാകുളം പ്രദേശത്തെ 474 സ്ഥാപനങ്ങള്‍ക്ക് ഹരിത സ്ഥാപനം പദവി. ശുചിത്വ മാലിന്യ സംസ്‌കരണവും ഹരിത ചട്ടപാലനവും ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പരിശോധന ഫോറം അടിസ്ഥാനമാക്കിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ ഘടക സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പരിശോധന നടത്തിയത്.
1163 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 882 സ്ഥാപനങ്ങള്‍ ഗ്രേഡിങ്ങിന് അര്‍ഹത നേടി. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ചുള്ള ഗ്രേഡിങ്ങില്‍ 474 സ്ഥാപനങ്ങള്‍ക്ക് എ പ്ലസ്, എ ഗ്രേഡുകള്‍ ലഭിച്ചു. ഈ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി സാക്ഷ്യപത്രം സമ്മാനിക്കും.

