കേരകര്ഷകരില്‍ നിന്നും സ്ഥിരം കേള്‍ക്കുന്ന പരാതിയാണ് കൃത്യ സമയത്ത് തെങ്ങു കയറാന്‍ ആളെ ലഭിക്കുന്നില്ല എന്നത്. അതിനുള്ള പരിഹാരമാകുകയാണ് ‘ഹലോ നാരിയല്‍’. ഇതിലൂടെ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തൊഴിലാളികളെ കോള്‍ സെന്റര്‍ വഴി ലഭിക്കും.
തെങ്ങുകയറ്റക്കാരെ ആവശ്യമാണെങ്കില്‍ ആര്‍ക്കും വിളിക്കാം ഹലോ നാരിയല്‍ കോള്‍ സെന്ററിലേക്ക്. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും, തെങ്ങുകയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തൊഴിലാളികളെ കോള്‍ സെന്റര്‍ വഴി ലഭിക്കും.
ആവശ്യക്കാര്‍ക്ക് 9447175999 എന്ന നമ്പറില്‍ വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം. തെങ്ങ് കയറ്റക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം.

