കിലോക്ക് 29 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ വിപണിയില്‍ എത്തിച്ച ഭാരത് അരിയ്ക്ക് ബദലായി കെ ബ്രാന്‍ഡുമായി സംസ്ഥാന സര്‍ക്കാര്‍. ഭാരത് അരിയേക്കാള്‍ വിലക്കുറവില്‍ കെ അരി വിതരണം ചെയ്യുന്ന സാധ്യത സംസ്ഥാനസര്‍ക്കാര്‍ പരിശോധിക്കും. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ആന്ധ്രയില്‍ നിന്നും അരി ഇറക്കുമതി ചെയ്ത് 25 മുതല്‍ 27 രൂപ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള വിഹിതത്തിന് പുറമെ കെ അരിയും, നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ വീതം അരി ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.
ചമ്പാവ്, ജയ, കുറുവ അരിയ്ക്ക് പുറമെ മട്ട അരിയും പരിഗണനയിലുണ്ട്. പദ്ധതി ശുപാര്‍ശ ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുക്കുക.

