ബെംഗളൂരുവില്‍ ഇനി ഡ്രൈവര്‍ ഇല്ലാതെയും മെട്രോ ട്രെയിന്‍ കുതിക്കും. രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ എന്ന സ്വപ്നം ബംഗളുരുവില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. ബിഎംആര്‍സിഎല്‍ അധികൃതര്‍ പറയുന്നതനുസരിച്ച്, ഡിപ്പോ തലത്തില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമായതിന് ശേഷം മാര്‍ച്ചോടെ ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും (റീച്ച് 5) ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റര്‍ ദൂരത്തില്‍ പ്രോട്ടോടൈപ്പ് ട്രെയിന്‍ മെയിന്‍ലൈന്‍ ടെസ്റ്റിംഗിന് തയ്യാറാകും. ഡ്രൈവറില്ലാ ട്രെയിനുകള്‍ 90 സെക്കന്‍ഡ് ഫ്രീക്വന്‍സിയില്‍ സര്‍വീസ് നടത്തും.
ആദ്യഘട്ടത്തില്‍ ആറ് കോച്ചുകള്‍ അടങ്ങുന്ന ഈ ട്രെയിന്‍ ഇലക്ട്രോണിക്‌സ് സിറ്റിയില്‍ സംയോജിപ്പിക്കും. യെല്‍ലോ ലൈനില്‍, ആര്‍വി റോഡിനെയും ബൊമ്മസന്ദ്രയെയും സില്‍ക്ക് ബോര്‍ഡ് വഴി ബന്ധിപ്പിക്കുന്ന പാതയിലാണ് മോഡല്‍ പരീക്ഷണം നടത്തുക. 2024 മെയ് മാസത്തോടെ രണ്ട് ട്രെയിനുകള്‍ കൂടി എത്തുമെന്നും തുടര്‍ന്ന് ജൂണ്‍ മുതല്‍ മാസം രണ്ട് ട്രെയിനുകള്‍ വീതം എത്തിക്കുമെന്നും ബിഎംആര്‍സിഎല്‍ അറിയിച്ചു.
2019ല്‍ 1,578 കോടി രൂപയുടെ കരാര്‍ നേടിയ ചൈന ആസ്ഥാനമായുള്ള സി സി ആര്‍ ആര്‍ സി നാന്‍ജിംഗ് പുജെന്‍ കോ ലിമിറ്റഡ് ആണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്ഇ പ്രകാരം 216 കോച്ചുകളാണ് വിതരണം ചെയ്യുക.സമയബന്ധിതവും കൃത്യവുമായ ട്രെയിന്‍ നിയന്ത്രണ വിവരങ്ങള്‍ കൈമാറുന്നതിന് ആധുനിക റേഡിയോ അധിഷ്ഠിത ആശയവിനിമയ സംവിധാനം ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സിബിടിസി) സിഗ്‌നലിംഗ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഈ ഡ്രൈവറില്ലാ ട്രെയിനുകള്‍ അവതരിപ്പിക്കുന്നത്.

