ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച നിയമങ്ങളില്‍ സമൂലമായ അഴിച്ചു പണി നടത്തിയിരിക്കുകയാണ് ഐ.ആര്‍.സി.ടി.സി. ഇനി സഹായിക്കാനായി പോലും നാട്ടിലുള്ള സകലര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്ത നല്‍കാമെന്ന ചിന്ത വേണ്ട. രക്തബന്ധം ഇല്ലാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് റെയില്‍വേ ആക്ട് സെക്ഷന്‍ 143 പ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
പുതിയ നിയമപ്രകാരം രക്തബന്ധം ഉള്ളവര്‍ക്കോ, ഒരേ സര്‍നെയിം ഉപയോഗിക്കുന്നവര്‍ക്കോ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കാന്‍ അനുവാദമുള്ളൂ. എന്നാല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പ്രശ്നമില്ല. ടിക്കറ്റ് റിസര്‍വേഷന്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരമെന്നാണ് റെയ്ല്‍വേ പറയുന്നത്. ഒരു ഐ.ഡിയില്‍ നിന്ന് ഒരു മാസം 24 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. എന്നാല്‍ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഇത് 12 ടിക്കറ്റായി ചുരുങ്ങും

